തമിഴകത്തിന്റെ തല അജിത്തിന്റെ വീട്ടില്‍ വ്യാജ ബോംബ് ഭീഷണി. വീട്ടില്‍ ബോംബ് വിച്ചിട്ടുണ്ട് എന്നറിയിച്ചുകൊണ്ട് പൊലീസിന് സന്ദേശം എത്തുകയായിരുന്നു. 31ന് ആയിരുന്നു പൊലീസ്   കണ്‍ട്രോള്‍   റൂമിലേയ്ക്ക് സന്ദേശം ലഭിച്ചത്. ഇത് വ്യാജ സന്ദേശമാണെന്ന് ഉടൻ തന്നെ കണ്ടെത്തുകയും ചെയ്‍തു.

മുന്‍  വര്‍ഷങ്ങളിലും    അജിത്തിന് ഇത്തരം  നിരവധി  വ്യാജ ബോംബ്  ഭീഷണികള്‍   വന്നിട്ടുണ്ട്. ലോക്ക് ഡൗണില്‍ ആരെങ്കിലും തമാശയ്‍ക്ക് ചെയ്യുന്ന പണിയാകും എന്നും പൊലീസ് പറയുന്നു. അജിത്ത് ഇക്കാര്യത്തില്‍ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.  വലിമൈ എന്ന ചിത്രമാണ് ഇനി അജിത്തിന്റേതായി റിലീസ് ചെയ്യാനുള്ളത്.

എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സിനിമ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യാനാണ് തീരുമാനം.