ആര്യയും 'അയ്യപ്പ ബൈജു'വും (പ്രശാന്ത് പുന്നപ്ര) പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കോമഡി വെബ് സിരീസ് വരുന്നു. 'ബൂം റാങ്ങ് വില്ലേജ്' എന്നു പേരിട്ടിരിക്കുന്ന സിരീസില്‍ ഇവര്‍ക്കൊപ്പം ബേബി, മേരി (അക്ഷൻ ഹീറോ ബിജു) അന്നമ്മ (പാചകം യൂടൂബർ) എന്നിവരുമുണ്ട്.  അഭിജിത്തും ശ്രേയയുമാണ് നായികാ നായകന്മാര്‍. ഹരീഷ് സി സേനന്‍ ആണ് സംവിധാനം.

 

റയാൻ, യയാതി, ജലിൻ, ജസ്മോൻ, നിമേഷ്, വിവേക്, സൂരജ്, ജോയ് ജോസഫ്, ഷിബിൻ, സാന്ദ്ര, ചിത്രലേഖ, അന്ന റോസ്, സോണിയ ജോസ് തുടങ്ങിയവരും അഭിനയിക്കുന്നു. നീനു റനീഷ് നിര്‍മ്മിക്കുന്ന ബൂം റാങ്ങ് വില്ലേജിന്‍റെ ഛായാഗ്രഹണം അനൂപ് ശിവന്‍ ആണ്. രചന പ്രിന്‍സ് കെ ജോസ്, ജിതേഷ് പി, ഹരീഷ് സി സേനന്‍ എന്നിവര്‍.സംഗീതം വിഎ മ്യൂസിക്. കല അജികുമാര്‍ മുതുകുളം. പിആര്‍ഒ എ എസ് ദിനേശ്. ഒരു തനി നാട്ടിൻപുറത്തെ കഥ അതീവ രസകരമായി അവതരിപ്പിക്കുന്ന വെബ് സിരീസ് ആയിരിക്കും ഇതെന്ന് അണിയറക്കാര്‍ പറയുന്നു. ജനുവരി ഒന്നിന് യൂട്യൂബ് ചാനലിലൂടെ പ്രദർശനത്തിനെത്തും.