Asianet News MalayalamAsianet News Malayalam

ബോക്സ് ഓഫീസിൽ ത്രികോണ പോര്! 'പ്രേമയുഗ'ത്തിന്‍റെ കുതിപ്പിന് ആപ്പാകുമോ 'ബോയ്സ്', അഡ്വാൻസ് ബുക്കിംഗ് മിന്നിച്ചു

പ്രേമലുവും ഭ്രമയുഗവും തീയറ്ററില്‍ കുതിക്കുന്നതിനിടെയാണ് മഞ്ഞുമ്മല്‍ ബോയ്സും എത്തിയിരിക്കുന്നത്. ഇതോടെ ബോക്സ് ഓഫീസില്‍ മത്സരം കൂടുതല്‍ കടുത്തിട്ടുണ്ട്

box office reports manjummel boys challenge bramayugam and premalu who will win btb
Author
First Published Feb 22, 2024, 9:11 PM IST

ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ ചിത്രം 'മഞ്ഞുമ്മൽ ബോയ്സ്' റിലീസ് ദിനം തന്നെ മികച്ച പ്രതികരണങ്ങൾ നേടുകയാണ്. ആദ്യ പകുതി കണ്ടപ്പോൾ തന്നെ 2024ലെ അടുത്ത ബ്ലോക്ക്ബസ്റ്റർ ഹിറ്റാണിതെന്നാണ് പ്രേക്ഷകരില്‍ പലരും വിധിയെഴുതുന്നത്. ഒന്നും രണ്ടുമല്ല 11 നായകന്മാരാണ് ചിത്രത്തിലുള്ളത്. എല്ലാവരും ഒന്നിനോടൊപ്പ് മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചിരിക്കുന്നത്. ഒരു തരി പോലും ലാഗടിപ്പിക്കാതെ പൂർണ്ണമായും എൻജോയ് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ സഞ്ചരിക്കുന്ന സിനിമ യുവാക്കളോടൊപ്പം കുടുംബ പ്രേക്ഷകരെ ഉൾപ്പെടെ പിടിച്ചിരിത്തുന്നുണ്ട്. 

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങി പ്രേക്ഷകരുടെ പ്രിയ താരങ്ങൾ അണിനിരന്ന ചിത്രം മലയാള സിനിമയുടെ സീൻ മാറ്റുമെന്ന സുഷിൻ ശ്യാമിന്റെ വാക്കുകൾ ചിത്രം കണ്ടതോടെ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു. വിഷ്വൽ ക്വാളിറ്റികൊണ്ടും സൗണ്ട് ട്രാക്കുകൊണ്ടും കഥാപശ്ചാത്തലം, ദൃശ്യാവിഷ്ക്കാരം എന്നിവകൊണ്ടും മികവ് പുലർത്തിയ ചിത്രം പ്രേക്ഷകർക്ക് വ്യത്യസ്തമായൊരു എക്സ്പീരിയൻസാണ് സമ്മാനിച്ചിരിക്കുന്നത്. ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും സുഷിൻ ശ്യാമിന്റെ സംഗീതവും കൊടൈക്കനാലിന്റെ വശ്യതയേയും നിഗൂഡതകളെയും പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആഞ്ഞടിക്കുന്നു.  

ചിദംബരത്തിന്റെ ആദ്യ ചിത്രം 'ജാൻ എ മൻ' സൂപ്പർ ഹിറ്റായിരുന്നു. രണ്ടാമത്തെ ചിത്രമായ 'മഞ്ഞുമ്മൽ ബോയ്സ്' മെഗാഹിറ്റാകുമെന്നാണ് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നത്. മലയാള സിനിമക്ക് പുതിയ മാനങ്ങൾ സൃഷ്ടിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന വിജയഗാഥ ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ഇനി 'മഞ്ഞുമ്മൽ ബോയ്സ്'ന്റെ പേരും എഴുതി ചേർക്കും. അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചപ്പോൾ തന്നെ കേരളത്തിൽ 1 കോടിക്ക് മുകളിലാണ് പ്രി സേൽ ലഭിച്ചത്. ചിത്രത്തിന്റെ ആദ്യദിന റിപ്പോർട്ട് വെച്ച് നോക്കുമ്പോൾ ചിത്രം കയറികൊളത്തുമെന്ന് 100 ശതമാനം ഉറപ്പിച്ച് പറയാനാവും. നിമിഷങ്ങൾക്കുള്ളിൽ ഷോകൾ ഹൗസ്ഫുൾ ആവുന്ന സാഹചര്യമാണ് കാണാൻ സാധിക്കുന്നത്.

പ്രേമലുവും ഭ്രമയുഗവും തീയറ്ററില്‍ കുതിക്കുന്നതിനിടെയാണ് മഞ്ഞുമ്മല്‍ ബോയ്സും എത്തിയിരിക്കുന്നത്. ഇതോടെ ബോക്സ് ഓഫീസില്‍ മത്സരം കൂടുതല്‍ കടുത്തിട്ടുണ്ട്. മലയാള സിനിമ വസന്ത കാലത്തിലേക്ക് തിരിച്ച് വരുന്നുവെന്ന സൂചനകള്‍ നല്‍കി കൊണ്ടാണ് പ്രേമലവും ഭ്രമയുഗവും പ്രേക്ഷകരെ തീയറ്ററിലെത്തിച്ചത്. മഞ്ഞുമ്മല്‍ ബോയ്സിലൂടെ ഇത് തുടരുമെന്ന പ്രതീക്ഷകളാണ് ഇപ്പോഴുള്ളത്. 

കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് ആഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് 'മഞ്ഞുമ്മൽ ബോയ്സ്'ന്റെ പ്രമേയം. 2 മണിക്കൂറും 15 മിനിറ്റും ദൈർഘ്യം വരുന്ന ഈ സർവൈവൽ ത്രില്ലർ ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡിൽ നിന്നും ലഭിച്ചിരിക്കുന്നത്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ഈ ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമായ് ചിത്രീകരണം പൂർത്തീകരിച്ച ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്.

ചിത്രസംയോജനം: വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ: ഷിജിൻ ഹട്ടൻ, അഭിഷേക് നായർ, സൗണ്ട് മിക്സ്: ഫസൽ എ ബക്കർ, ഷിജിൻ ഹട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശേരി,  ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിനു ബാലൻ, കാസ്റ്റിംഗ് ഡയറെക്ടർ: ഗണപതി, വസ്ത്രാലങ്കാരം: മഹ്സർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: വിക്രം ദഹിയ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, വിതരണം: ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആർ&മാർക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

തികച്ചും സൗജന്യമായി തന്നെ ബ്ലൂ ആധാ‍ർ കാര്‍ഡ് ലഭിക്കും; എന്താണ് നീല ആധാർ കാര്‍ഡ്, എങ്ങനെ അപേക്ഷിക്കാം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios