ലൈ​ഗർ, ലാൽ സിം​ഗ് ഛദ്ദ, രക്ഷാബന്ധൻ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങൾക്ക് എതിരെയും അടുത്തിടെ ബഹിഷ്കരണാഹ്വാനങ്ങൾ നടന്നിരുന്നു.

ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ബ്രഹ്മാസ്ത്ര'. രൺബീർ കപൂറും ആലിയ ഭട്ടും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം സെപ്തംബർ 9ന് തിയറ്ററുകളിൽ എത്തും. ഇപ്പോഴിതാ ബോളിവുഡിൽ ബഹിഷ്കരണാഹ്വാനങ്ങൾ സർവസാധാരണമാകുന്ന സാഹചര്യത്തിൽ, അവസാനത്തേതായി മാറിയിരിക്കുകയാണ് 'ബ്രഹ്മാസ്ത്ര'യും. തന്റെ ഇഷ്ട ഭക്ഷണത്തെ കുറിച്ച് രൺബീർ കപൂർ പറയുന്നൊരു വീഡിയോയാണ് ബഹിഷ്കരണാഹ്വാനത്തിന് കാരണമായിരിക്കുന്നത്. 

പഴയൊരു അഭിമുഖത്തിന്റെ വീഡിയോ കട്ടിങ്ങാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതിൽ ഇഷ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അവതാരകന്‍ ചോദിക്കുന്നുണ്ട്. റെഡ് മീറ്റ് ഭക്ഷണങ്ങൾ ഇഷ്ടമാണെന്നും ബീഫിന്റെ ആരാധകനാണ് താനെന്നും ആയിരുന്നു രൺബീറിന്റെ മറുപടി. ഈ ഭാ​ഗം മാത്രം കട്ട് ചെയ്ത് ട്വിറ്ററിലിട്ടാണ് ചിത്രത്തിനെതിരെ ബോയ്കോട്ട് ക്യാംപെയ്ൻ നടക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് റോക്ക്സ്റ്റാർ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലായിരുന്നു രണ്‍ബീറിന്‍റെ ഈ പ്രതികരണം. 

Scroll to load tweet…

ലൈ​ഗർ, ലാൽ സിം​ഗ് ഛദ്ദ, രക്ഷാബന്ധൻ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങൾക്ക് എതിരെയും അടുത്തിടെ ബഹിഷ്കരണാഹ്വാനങ്ങൾ നടന്നിരുന്നു. വെയ്ക്ക് അപ് സിദ്ദ്, യെ ജവാനി ഹെ ദിവാനി എന്നീ ചിത്രങ്ങൾക്കു ശേഷം അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ബ്രഹ്മാത്രയിൽ അമിതാഭ് ബച്ചൻ, നാഗാർജുന, മൗനി റോയ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി റിലീസ് ചെയ്യും. 

Scroll to load tweet…

കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ്, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്, നമിത് മൽഹോത്ര എന്നിവർ ചേർന്നാണ് അയാൻ മുഖർജിയുടെ ഡ്രീം പ്രൊജക്റ്റായ ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് മൂന്നുഭാഗങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രയാഗിലെ കുംഭമേളയില്‍ മഹാശിവരാത്രി നാളിലായിരുന്നു റിലീസ് ചെയ്തത്. 

ഷാരൂഖ് ഖാൻ ചിത്രത്തിൽ വിജയ് സേതുപതിക്ക് വമ്പൻ പ്രതിഫലം; 'ജവാൻ' ഒരുങ്ങുന്നു