അക്കാദമി മ്യൂസിയത്തിന്റെ "Where the Forest Meets the Sea" എന്ന ചലച്ചിത്ര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ സിനിമ എന്ന ഖ്യാതിയും ഭ്രമയുഗത്തിന് സ്വന്തമാണ്. 2026 ഫെബ്രുവരി 12-നാണ് പ്രത്യേക പ്രദർശനം നിശ്ചയിച്ചിരിക്കുന്നത്.

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടി ചരിത്രം സൃഷ്ടിച്ച മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' അന്താരാഷ്ട്ര തലത്തിലേക്ക്. ലോസ് ഏഞ്ചൽസിലെ പ്രശസ്തമായ ഓസ്കാർ അക്കാദമി മ്യൂസിയത്തിൽ സിനിമ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നു.

അക്കാദമി മ്യൂസിയത്തിന്റെ "Where the Forest Meets the Sea" എന്ന ചലച്ചിത്ര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ സിനിമ എന്ന ഖ്യാതിയും ഭ്രമയുഗത്തിന് സ്വന്തമാണ്. 2026 ഫെബ്രുവരി 12-നാണ് ഈ പ്രത്യേക പ്രദർശനം നിശ്ചയിച്ചിരിക്കുന്നത്.

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ഹൊറർ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എൽ.എൽ.പി.യാണ് നിർമ്മിച്ചത്. ചിത്രത്തിലെ 'കൊടുമൺ പോറ്റി' എന്ന കഥാപാത്രത്തിലൂടെ നടത്തിയ അവിസ്മരണീയ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത്.

വിമർശകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായം നേടുകയും ബോക്സ് ഓഫീസിൽ വലിയ വിജയം കൈവരിക്കുകയും ചെയ്ത ഭ്രമയുഗം, ഇന്ത്യക്ക് പുറത്തും ചലനം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.

Scroll to load tweet…