പ്രമുഖ നൃത്ത സംവിധായിക ബ്രിന്ദ മാസ്റ്റര്‍ സംവിധായികയായി അരങ്ങേറ്റം കുറിയ്ക്കുന്ന തമിഴ് സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ തുടങ്ങി. 'ഹേയ് സിനാമിക' എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തില്‍ നായകന്‍. ദേസിംഗ് പെരിയസാമിയുടെ സംവിധാനത്തില്‍ ദുല്‍ഖര്‍ നായകനായി തീയേറ്ററുകളില്‍ തുടരുന്ന 'കണ്ണും കണ്ണും കൊള്ളൈയടിത്താലി'ന്റെ വിജയത്തിന് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്. കാജല്‍ അഗര്‍വാളും അദിതി റാവു ഹൈദരിയുമാണ് നായികമാര്‍.

ദുല്‍ഖര്‍ തന്നെ നായകനായ മണി രത്‌നം ചിത്രം 'ഓകെ കണ്‍മണി'യിലെ ഒരു ഗാനത്തിന്റെ വരികളില്‍നിന്നാണ് ബ്രിന്ദ ചിത്രത്തിന് പേര് കണ്ടെത്തിയിരിക്കുന്നത്. ഒരു നൃത്ത സംവിധായിക എന്ന നിലയില്‍ തമിഴിലെ മിക്കവാറും എല്ലാ മുന്‍നിര താരങ്ങള്‍ക്കൊപ്പവും ജോലി ചെയ്തിട്ടുള്ള ആളാണ് ബ്രിന്ദ മാസ്റ്റര്‍ എന്ന് സിനിമാലോകത്ത് അറിയപ്പെടുന്ന ബ്രിന്ദ ഗോപാല്‍. 

ALSO READ: 'ഇത് ഞങ്ങളെ മാത്രം ഉദ്ദേശിച്ചാണ്'; ഇമോജി പോസ്റ്റ് ചെയ്ത മഞ്ജു പത്രോസിനെതിരേ വീണ്ടും ആക്രമണം

ഇന്ന് ചെന്നൈയില്‍ നടന്ന ആദ്യദിന ചിത്രീകരണത്തില്‍ ആദ്യ ഷോട്ട് സംവിധാനം ചെയ്തത് മണി രത്‌നവും ഭാഗ്യരാജും ചേര്‍ന്നാണ്. ഫസ്റ്റ് ക്ലാപ്പ് അടിച്ചത് സുഹാസിനിയും ഖുഷ്ബുവും ചേര്‍ന്നും. ജിയോ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ഗോവിന്ദ് വസന്ദയാണ്. ഛായാഗ്രഹണം പ്രീത ജയരാമന്‍. 

അദിതി റാവു ഹൈദരി ഇതിനുമുന്‍പ് തമിഴില്‍ എത്തിയത് മിഷ്‌കിന്‍ സംവിധാനം ചെയ്ത 'സൈക്കോ'യില്‍ ആണ്. ചിത്രവും കഥാപാത്രവും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ജയം രവി നായകനായി കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ കോമാളിയാണ് കാജല്‍ അഗര്‍വാളിന്റെ ഇതിനുമുന്‍പെത്തിയ തമിഴ് ചിത്രം. 

കൊവിഡ് -19. പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക