ലൂക്ക് ആന്റണിയോ ഫാ. ബെനഡിക്റ്റോ ? ആ ചിത്രത്തിൽ ഗസ്റ്റ് റോളിൽ മമ്മൂട്ടി ! ചർച്ചകൾ ഇങ്ങനെ
ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം.
ഒരു സിനിമയിലേക്ക് പ്രേക്ഷകരെ ആകർഷിക്കുന്ന പല ഘടകങ്ങളും ഉണ്ടാകാം. നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, സംവിധായകൻ-നടൻ കോമ്പോ, നടൻ- നടി കോമ്പോ തുടങ്ങിയവ ആയിരിക്കാം അതിന് കാരണം. അതുപോലെ തന്നെ പ്രധാനമാണ് പ്രഖ്യാപന വേളയിലെ പോസ്റ്ററുകൾ. ഏറെ വ്യത്യസ്തമായ രീതിയിൽ അനൗൺസ്മെന്റ് പോസ്റ്ററുകൾ തയ്യാറാക്കാൻ അണിയറപ്രവർത്തകർ എപ്പോഴും ശ്രമിക്കാറുണ്ട്. അത്തരത്തിലൊരു പോസ്റ്ററാണ് കഴിഞ്ഞ ഏതാനും ദിവസമായി സോഷ്യൽ ലോകത്ത് വൈറലായി മാറിയിരിക്കുന്നത്.
ആസിഫ് അലി നായകനായി എത്തുന്ന രേഖാചിത്രം എന്ന സിനിമയുടെ അനൗൺസ്മെന്റ് പോസ്റ്ററാണ് ഇത്. കന്യാസ്ത്രീയുടെ വേഷത്തിൽ അനശ്വര രാജനെയും പോസ്റ്ററിൽ കാണാം. ഒപ്പം വാക്കുകൾ കൊണ്ടാണ് ടൈറ്റിൽ തയ്യാറാക്കിയിരിക്കുന്നതും. ദി പ്രീസ്റ്റ് എന്ന ചിത്രത്തിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ ഏറെ പ്രതീക്ഷയും സിനിമാസ്വാദകർ ചിത്രത്തിന്മേൽ വയ്ക്കുന്നുണ്ട്.
ഈ അവസരത്തിൽ രേഖാചിത്രത്തിൽ മലയാളത്തിന്റെ മമ്മൂട്ടി ഗസ്റ്റ് റോളിൽ വരുമെന്ന തരത്തിൽ അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. മമ്മൂട്ടി ഇതിനോടകം അവതരിപ്പിച്ച് കഴിഞ്ഞ രണ്ട് കഥാപാത്രങ്ങളിൽ ഒരാൾ രേഖാചിത്രത്തിൽ കാണ്ടേക്കാം എന്ന തരത്തിലാണ് ചർച്ച. പ്രീസ്റ്റിലെ മമ്മൂട്ടി ചെയ്ത ഫാ . കാർമെൻ ബെനഡിക്റ്റ്, റോഷാക്കിലെ ലൂക്ക് ആന്റണി എന്നീ കഥാപാത്രങ്ങളാണ് അവ. ഇവരല്ല പുതിയൊരു റോളിൽ മമ്മൂട്ടി ഈ സിനിമയിൽ ഉണ്ടാകുമെന്ന് പറയുന്നവരും ഉണ്ട്. എന്തായാലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. അഥവ മമ്മൂട്ടിയുടെ ഗസ്റ്റ് റോൾ ഉണ്ടെങ്കിൽ സിനിമ റിലീസ് ആകുന്നത് വരെ കാത്തിരിക്കേണ്ടിയും വരും.
'സ്റ്റിൽ മാരീഡ്, സോറി'; ഐശ്വര്യ ഇട്ട വിവാഹ മോതിരം കാണിച്ച് അഭിഷേക്, കയ്യടിച്ച് സോഷ്യൽ മീഡിയ
ബിഗ് ബജറ്റിൽ ഒരുങ്ങുന്ന രേഖാചിത്രം നിർമിക്കുന്നത് കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നാണ്. ആസിഫ് അലി വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം, അദ്ദേഹത്തിന്റെ കരിയറിലെ വേറിട്ടൊരു ശക്തമായ വേഷമാകുമെന്നാണ് പറയപ്പെടുന്നത്. സമീപകാലത്തിറങ്ങിയ എല്ലാ സിനിമകളിലും വിജയം കൈവരിച്ച അനശ്വര രാജന്റെ വേറിട്ട പ്രകടനം കാണാൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഇവർക്കൊപ്പം മനോജ് കെ ജയന്‍, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായ് കുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘ തോമസ് തുടങ്ങി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..