Asianet News MalayalamAsianet News Malayalam

സി ശങ്കരൻ നായരുടെ ജീവിതം പ്രമേയമായി ഹിന്ദി സിനിമ

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തെത്തിയ ഏക മലയാളിയാണ് സി ശങ്കരൻ നായർ.

C Sankaran Nair film
Author
Kochi, First Published Jun 29, 2021, 1:26 PM IST

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തെത്തിയ ഏക മലയാളിയാണ് ചേറ്റൂർ ശങ്കരൻ നായർ. ജഡ്‍ജിയെന്ന നിലയിലും ശ്രദ്ധേയനാണ് സി ശങ്കരൻ നായര്‍. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ കാരണക്കാരനായ ജനറൽ മൈക്കിൾ ഡയറിനെതിരെയും ക്രൂരമായ മാർഷൽ നിയമത്തിനെതിരെയും കേസ് വാദിച്ചിരുന്നു സി ശങ്കരൻ നായര്‍. സി ശങ്കരൻ നായരുടെ ജീവിതം സിനിമയാകുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

കരണ്‍ സിംഗ് ത്യാഗിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.   ബ്രിട്ടീഷ് ഭരണത്തിന് എതിരെ പോരാടിയ സി ശങ്കരൻ നായരുടെ, കൊച്ചുമകനായ രഘു പാലാട്ടും പുഷ്‍പ പാലാട്ടും ചേര്‍ന്ന് എഴുതിയ ദ ഷേക്ക് ദാറ്റ് ഷൂക്ക് ദ എംപയര്‍ എന്ന പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സിനിമ. സിനിമയുടെ ചിത്രീകരണം ഉടൻ തുടങ്ങും. സിനിമയിലെ അഭിനേതാക്കളെയോ മറ്റ് കാര്യങ്ങളോ പ്രഖ്യാപിച്ചിട്ടില്ല.

ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യ സമരമായി കണക്കാക്കുന്നതിന് എതിരെ നിലകൊണ്ട ആളാണ് സി ശങ്കരൻ നായര്‍.

ഗാന്ധി ആൻഡ് അനാർക്കി എന്ന പുസ്‍തകവും സി ശങ്കരൻ നായര്‍ എഴുതിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios