നടനും സംവിധായകനുമായ മധുപാലിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചാരണം. മധുപാലിന് ആദരാഞ്ജലികള്‍ നേരുന്നുവെന്ന് ആണ് പ്രചരണം നടക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മധുപാല്‍ നടത്തിയ പ്രസ്‍താവനയ്‍ക്കെതിരെയാണ് പ്രചരണം നടക്കുന്നത്.

നാം ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്നായിരുന്നു കഴിഞ്ഞ ആഴ്‍ച മധുപാല്‍ ഒരു പൊതുചടങ്ങില്‍ സംസാരിക്കവേ പറഞ്ഞത്. മധുപാലിന് മുൻകൂര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നതടക്കമുള്ള പ്രചാരണങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലെ ഗ്രൂപ്പുകളില്‍ നടക്കുന്നത്.