Asianet News MalayalamAsianet News Malayalam

നാനി നായകനായി 100 കോടി, സംവിധായകൻ ശ്രീകാന്ത് ഒഡേലയ്ക്ക് ഇനി ലക്ഷ്യം ആ സൂപ്പര്‍ താരം

ഒരു മാസ് പിരീഡ് ആക്ഷൻ ചിത്രമാണ് ശ്രീകാന്ത് ഒഡേല പദ്ധതിയിടുന്നത്.

Can Srikanth Odela to direct Prabhas hrk
Author
First Published Nov 9, 2023, 11:11 AM IST

നാനി നായകനായി ഹിറ്റായ ദസറയുടെ സംവിധായകൻ എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് ശ്രീകാന്ത് ഒഡേല. ശ്രീകാന്ത ഒഡേലയുടെ ദസറ 100 കോടി ക്ലബില്‍ ഇടം നേടിയിരുന്നു. ഏതായിരിക്കും ശ്രീകാന്ത് ഒഡേലയുടെ അടുത്ത ചിത്രം എന്നതിന്റെ ആകാംക്ഷയിലാണ് ആരാധകരും. പ്രഭാസിനെ കണ്ട് പുതിയ ചിത്രത്തിന്റെ കഥ  അവതരിപ്പിക്കാൻ ശ്രീകാന്ത് ഒഡേല തയ്യാറെടുക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

കാല്‍മുട്ടിന്റെ ശസ്‍ത്രക്രിയയ്‍ക്കായി പ്രഭാസ് യൂറോപ്പിലായിരുന്നു. ഇന്നലെയാണ് ഹൈദരാബാദില്‍ പ്രഭാസ് മടങ്ങിയെത്തിയത്. നടൻ പ്രഭാസിനെ ഒരു സിനിമയുടെ കഥ കേള്‍പ്പിക്കാൻ ശ്രീകാന്ത് ഒഡേല അവസരം തേടുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഒരു മാസ് പിരീഡ് ആക്ഷൻ ചിത്രത്തില്‍ പ്രഭാസിനെ നായകനാക്കാനാണ് ശ്രീകാന്ത് ഒഡേല പദ്ധതിയിടുന്നത്.

പ്രഭാസ് നായകനായി സലാര്‍ എന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്. ഒടിടി റൈറ്റ്‍സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഒടിടി റൈറ്റ്‍സ് നൈറ്റ്ഫ്ലിക്സാണ് നേടിയിരിക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് ഒരു പ്രഭാസ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സിന് ലഭിച്ചതില്‍ വെച്ച് ഉയര്‍ന്ന തുകയാണ് സലാറിന്റേത് എന്നതിനാല്‍ റെക്കോര്‍ഡുമാണ്.

കേരളത്തില്‍ സലാര്‍ വിതരണം ചെയ്യുക ചിത്രത്തില്‍ വര്‍ദ്ധരാജ് മാന്നാര്‍ ആയി എത്തുന്ന പൃഥ്വിരാജിന്റെ പ്രൊഡക്ഷൻസാണ് എന്ന് പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ പ്രഭാസിന്റെ സലാറിന്റെ ഫാൻസ് ഷോ സംഘടിപ്പിക്കുന്നത് ഓള്‍ കേരള പൃഥ്വിരാജ് ഫാൻസ് ആൻഡ് വെല്‍ഫെയര്‍ അസോസിയേഷനാണ് എന്നതിനാല്‍ ആരവമാകും എന്നും ഉറപ്പ്. അസോസിയേഷന്റെ കോട്ടയം ജില്ലാ കമ്മിറ്റി ഷോ  തീരുമാനിച്ചും കഴിഞ്ഞു എന്നും റിപ്പോര്‍ട്ടുകളുണ്ടായിട്ടുണ്ട്. പൃഥ്വിരാജിന്റെ സലാര്‍ കോട്ടയത്ത് അഭിലാഷ് തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് മാത്രമല്ല ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയിട്ടുമുണ്ട് എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റില്‍ നിന്ന് മനസിലാകുന്നത്.

Read More: ആദ്യം നായിക മഹിമയായിരുന്നില്ല, ഷെയ്‍ന്‍ ചിത്രത്തില്‍ എത്തേണ്ടിയിരുന്നത് ആ യുവ നടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios