ഒട്ടേറെ ആരാധകരുള്ള നായകനടനാണ് അജയ് ദേവ്‍ഗണ്‍. അജയ് ദേവ്ഗണിന്റെ നിരവധി സിനിമകള്‍ സൂപ്പര്‍ഹിറ്റുകളാണ്. സിനിമയ്ക്ക് പുറമേ പരസ്യചിത്രങ്ങളിലും സജീവമായ അജയ് ദേവ്ഗണിന് അര്‍ബുദ രോഗിയായ ഒരു ആരാധകൻ എഴുതിയ അഭ്യര്‍ഥനകളാണ് ഇപ്പോള്‍ ചര്‍ച്ച. പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളില്‍ നിന്ന് അജയ് ദേവ്ഗണ്‍ പിൻമാറണമെന്നാണ് ആവശ്യം.

രാജസ്ഥാനില്‍ നിന്നുള്ള നനക്രം എന്ന നാല്‍പ്പതുകാരനായ ആരാധകനാണ് അജയ് ദേവ്ഗണിനോട് പരസ്യങ്ങളില്‍ നിന്ന് പിൻമാറാൻ ആവശ്യപ്പെടുന്നത്. അജയ് ദേവ്ഗണിന്റെ കടുത്ത ആരാധകനാണ് തന്റെ അച്ചനെന്ന് നനക്രത്തിന്റെ മകൻ ദിനേശ് പറയുന്നു. അജയ് ദേവ്ഗണ്‍ പരസ്യങ്ങളില്‍ പറയുന്ന അതേ ബ്രാൻഡ് പുകയില ഉല്‍പ്പന്നമാണ് അച്ഛൻ കുറച്ചുവര്‍ഷം മുമ്പ് ഉപയോഗിച്ചത്. അജയ് ദേവ്ഗണ്‍ അച്ഛനില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. പക്ഷേ അര്‍ബുദം സ്ഥിരീകരിച്ചപ്പോഴാണ് അച്ഛന് കാര്യം മനസ്സിലായത്. അജയ് ദേവ്ഗണിനെപ്പോലുള്ള വലിയ താരങ്ങള്‍ ഇത്തരം ഉല്‍പ്പന്നങ്ങളുടെ പരസ്യം ചെയ്യാൻ പാടില്ലായിരുന്നുവെന്ന്- ദിനേശ് പറയുന്നു. ആയിരത്തോളം ലഘുലേഖകളാണ് നനക്രയുടെ കുടുംബം ഇതുസംബന്ധിച്ച് വിതരണം ചെയ്‍തിരിക്കുന്നത്. മദ്യം, സിഗരറ്റ്, മറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ ആരോഗ്യത്തിന് മോശമാണെന്നും അജയ് ദേവ്ഗണ്‍ അവയുടെ പരസ്യത്തില്‍ അഭിനയിക്കരുതെന്നുമാണ് ലഘുലേഖയില്‍ പറയുന്നത്.