മുംബൈ: കൊവിഡ് ചട്ടം ലംഘിച്ചതിന് നടൻമാരായ സൽമാൻ ഖാനും, സൊഹൈൽ ഖാനുമെതിരെ മുംബൈ പൊലീസ് കേസെടുത്തു. ഡിസംബർ 25 ന് യുഎഇ യിൽ നിന്നെത്തിയ ഇരുവരും നിർബന്ധിത ക്വാറന്‍റീനില്‍ പോകാതെ വീടുകളിലേക്ക് പോവുകയായിരുന്നു. ഇതിന് പിന്നാലെ കോർപ്പറേഷന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. കൊവിഡിന്‍റെ വകഭേദം പടരുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്‍റീന്‍ നിർബന്ധമാക്കിയിരുന്നു.