ഹനുമാനെ മനുഷ്യമുഖത്തോടെ ചിത്രീകരിച്ചതിന് ജയ് ഹനുമാൻ ടീമിനെതിരെ കേസ്. ഋഷഭ് ഷെട്ടി, സംവിധായകൻ പ്രശാന്ത് വർമ്മ, മൈത്രി മൂവി മേക്കേഴ്‌സ് എന്നിവർക്കെതിരെയാണ് കേസ്.
ഹൈദരാബാദ്: മൈത്രി മൂവി മേക്കേഴ്‌സ് പുഷ്പ 2 പ്രീമിയര്‍ ദുരന്തം ഉണ്ടാക്കിയ നിയമ പ്രശ്നത്തില്‍ നിന്നും കരകയറുന്നതിനിടെ അവർ മറ്റൊരു നിയമ പ്രശ്നത്തില്‍ കുടുങ്ങിയിരിക്കുകയാണ്. ഹനുമാനെ മനുഷ്യമുഖത്തോടെ ചിത്രീകരിച്ചതിന് ഋഷബ് ഷെട്ടി, സംവിധായകന്‍ പ്രശാന്ത് വർമ്മ, നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് എന്നിവർക്കെതിരെ ഹൈക്കോടതി അഭിഭാഷകനായ മാമിദൽ തിരുമൽ റാവു കേസ് കൊടുത്തിരിക്കുകയാണ്.
കഴിഞ്ഞ വർഷം ഒക്ടോബർ 30 ന് പുറത്തിറങ്ങിയ പ്രശാന്ത് വർമ്മ സംവിധാനം ചെയ്യുന്ന ജയ് ഹനുമാന്‍റെ ടീസറിൽ ഹനുമാനെ 'നിന്ദ്യമായി' ചിത്രീകരിച്ചുവെന്ന് ആരോപിച്ച് നാമ്പള്ളി ക്രിമിനൽ കോടതിയിലാണ് അഭിഭാഷകനായ മാമിദൽ തിരുമൽ റാവു കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
പരമ്പരാഗത അവതാര രൂപത്തിന് പകരം ഹനുമാന് ‘മനുഷ്യമുഖം' നല്‍കുന്നത് ദൈവത്തേക്കാള്‍ ആ നടന് പ്രധാന്യം നല്‍കുന്നു, ഇത് ശരിക്കും ദൈവത്തോടും വിശ്വസത്തോടുമുള്ള അവഹേളനമാണ് കേസ് സംബന്ധിച്ച് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അഭിഭാഷകന്‍ ആരോപിച്ചു.
“ജയ് ഹനുമാന്‍റെ ടീസർ ഒക്ടോബറിൽ മൈത്രി മൂവി മേക്കേഴ്‌സ് പുറത്തിറക്കി പ്രശാന്ത് വർമ്മ സംവിധാനം ചെയ്യുകയും ദേശീയ അവാർഡ് ജേതാവായ നടൻ ഋഷബ് ഷെട്ടി അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ഇതില്‍. ശക്തനായ ഒരാളായാണ് ഋഷഭ് പോസ്റ്ററിൽ കാണിപ്പെടുന്നത്. പക്ഷേ മുഖം മനുഷ്യനാണ്. അതിനർത്ഥം അവർ ഹനുമാനെ മനുഷ്യമുഖത്തോടെ ചിത്രീകരിച്ചിരിക്കുന്നു എന്നാണ്" അഭിഭാഷകന്‍ പറഞ്ഞു.
ഇത് അനുവദിച്ചാൽ, മറ്റ് സിനിമാ നിർമ്മാതാക്കൾ ദൈവങ്ങളെ ചിത്രീകരിക്കുന്നതിന് സിനിമാ സര്‍ഗാത്മ സ്വാതന്ത്ര്യം ഉപയോഗിക്കും. ഇതോടെ വരും തലമുറ ഹനുമാനെ അങ്ങനെയെ കാണൂ. ഹനുമാൻ മനുഷ്യനല്ലെന്ന് യുവതലമുറയ്ക്ക് അറിയില്ല. ഗണേശനെയും വരാഹ സ്വാമിയെയും പോലെയുള്ള മറ്റ് ദൈവങ്ങളുടെ കാര്യം വരുമ്പോൾ പോലും അവർ പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നതെന്തും ചെയ്യും. അത് സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ലെന്നും കേസ് നല്‍കിയ അഭിഭാഷകന്‍ പറഞ്ഞു.
2024-ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായ ഹനുമാൻ എന്ന സിനിമയുടെ തുടർച്ചയാണ് ജയ് ഹനുമാൻ. തേജ സജ്ജ, റാണ ദഗ്ഗുബതി എന്നിവരും രണ്ടാം ഭാഗത്തിൽ പ്രത്യക്ഷപ്പെടും എന്നാണ് വിവരം.
40 കോടി ബജറ്റില്‍ 300 കോടി കളക്ഷന്‍! രണ്ടാം ഭാഗത്തില്‍ ആ പാന്‍ ഇന്ത്യന്‍ നായകന്‍ തന്നെ: പ്രഖ്യാപനം
