മുംബൈ–പുണെ എക്സ്പ്രസ് ഹൈവേയില്‍ ഇന്നലെയാണ് ഷബാന സഞ്ചരിച്ച കാര്‍ ട്രക്കിന് പുറകിൽ ഇടിച്ചത്.

മുംബൈ: നടി ഷബാന അസ്മിക്ക് കാറപകടത്തിൽ പരിക്കേറ്റ സംഭവത്തിൽ കാറോടിച്ച ഡ്രൈവർക്കെതിരെ കേസ്. അപകടകരമായി വാഹനമോടിച്ചതിനും മോട്ടാർ വാഹന നിയമത്തിലെ ചില വകുപ്പുകളും ചേർത്താണ് ഡ്രൈവര്‍ അംലേഷ് യോഗേന്ദ്ര കാമത്തിനെതിരെ കേസെടുത്തത്. മുംബൈ–പുണെ എക്സ്പ്രസ് ഹൈവേയില്‍ ഇന്നലെയാണ് ഷബാന സഞ്ചരിച്ച കാര്‍ ട്രക്കിന് പുറകിൽ ഇടിച്ചത്. ട്രക്ക് ഡ്രൈവറുടെ പരാതിയിലാണ് കാർ ഓടിച്ച അംലേഷ് കാമത്തിനെതിരെ കേസെടുത്തത്. ഗുരുതരമായ പരിക്കേറ്റ നടി ഇപ്പോൾ മുംബൈ ധീരുഭായ് അമ്പാനി ആശുപത്രിയിൽ ചികിത്സയിലാണ്.പരിക്കുകളോടെ ഡ്രൈവറും ചികിത്സയിലാണ്.

Add Asianetnews as a Preferred SourcegooglePreferred

കാറപകടത്തിൽ നടി ഷബാന അസ്മിക്ക് ഗുരുതര പരിക്ക്