Asianet News MalayalamAsianet News Malayalam

CBI 5: 'സിബിഐ 5' തുടങ്ങുന്നു; ലിജോ ചിത്രത്തിനു ശേഷം മമ്മൂട്ടി 'സേതുരാമയ്യര്‍'

മമ്മൂട്ടിയുടെ പ്രശസ്‍തമായ സിബിഐ സിരീസിലെ അഞ്ചാം ചിത്രം

cbi 5 of mammootty pooja and switch on tomorrow
Author
Thiruvananthapuram, First Published Nov 28, 2021, 3:03 PM IST

പ്രഖ്യാപന സമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള മമ്മൂട്ടിയുടെ (Mammootty) 'സിബിഐ' സിരീസിലെ അഞ്ചാം ചിത്രം (CBI 5) ആരംഭിക്കുന്നു. കെ മധു (K Madhu) സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ പൂജയും സ്വിച്ചോണും നാളെ നടക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഡിസംബര്‍ പകുതിയോടെയാവും മമ്മൂട്ടി ജോയിന്‍ ചെയ്യുക. നിലവില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി. പൂര്‍ണ്ണമായും തമിഴ്നാട്ടില്‍ ചിത്രീകരിക്കുന്ന ചിത്രത്തിന്‍റെ പഴനി ഷെഡ്യൂള്‍ പുരോഗമിക്കുകയാണ്. ഈ ചിത്രം പൂര്‍ത്തിയാക്കിയതിനു ശേഷമാവും മമ്മൂട്ടി സിബിഐ 5ല്‍ എത്തുക.

സേതുരാമയ്യരായി മമ്മൂട്ടി വീണ്ടുമെത്തുമ്പോള്‍ പല മാറ്റങ്ങളുമുണ്ട് അഞ്ചാം ഭാഗത്തില്‍. മമ്മൂട്ടിക്കൊപ്പം വനിതാ അന്വേഷണോദ്യോഗസ്ഥരാണ് ഇക്കുറി ഉണ്ടാവുകയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ശ്യാം ഒരുക്കിയ പ്രശസ്‍തമായ പശ്ചാത്തല സംഗീതം പുതിയ ചിത്രത്തിനുവേണ്ടി പുനരാവിഷ്‍കരിക്കുന്നത് ജേക്സ് ബിജോയ് ആണ്. സായ്‍കുമാര്‍, മുകേഷ്, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ഇതിനകം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന താരനിര. പൂര്‍ണ്ണമായും ത്രില്ലര്‍ പശ്ചാത്തലത്തില്‍ തന്നെയാവും സിരീസിലെ അഞ്ചാം ചിത്രവും.

cbi 5 of mammootty pooja and switch on tomorrow

 

കാലത്തിന്‍റെ മാറ്റവും പ്രേക്ഷകരുടെ ചിന്താഗതികളിലെ മാറ്റവും ഉള്‍ക്കൊണ്ടുള്ളതാവും ചിത്രമെന്ന് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു. പ്രശസ്‍ത നിര്‍മ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചനാണ് നിര്‍മ്മാണം. മണിച്ചിത്രത്താഴ്, എന്‍റെ സൂര്യപുത്രിക്ക്, ഗോഡ്‍ഫാദര്‍, അനിയത്തിപ്രാവ്, വിയറ്റ്നാം കോളനി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവ് ആയ സ്വർഗചിത്ര അപ്പച്ചൻ 14 വർഷത്തെ ഇടവേളയ്ക്കു ശേഷം നിർമിക്കുന്ന ചിത്രമാണിത്. 

Follow Us:
Download App:
  • android
  • ios