രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ആണ് ഇന്ന് നടന്നത്.  വൻ ഭൂരിപക്ഷത്തോടെ എൻഡിഎ തന്നെ വീണ്ടും അധികാരത്തിലേക്ക് എത്തുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. നിലവില്‍ 343 മണ്ഡലങ്ങളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ കുറിച്ച് ചലച്ചിത്രമേഖലയിലെ പ്രമുഖര്‍ പ്രതികരണവുമായി രംഗത്ത് എത്തി.

ഇന്ന് പ്രത്യേക ദിവസമാണ്. തെരഞ്ഞെടുപ്പ് ഫലം അറിയുന്ന ദിവസമെന്നാണ് പ്രീതി സിന്റ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് ആശാ ഭോസ്‍ലെ രംഗത്ത് എത്തി. എൻഡിഎയെയും ബിജെപി പാര്‍ട്ടി പ്രവര്‍ത്തകരും അക്ഷീണം പ്രവര്‍ത്തിച്ചുവെന്നും ആശാഭോസ്‍ലെ പറയുന്നു. വലിയ ഭൂരിപക്ഷം ലഭിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നുവെന്ന് റിതേഷ് മുഖര്‍ജി പറയുന്നു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന ദിവസം ചാനലുകളില്‍ ഉണ്ടാകില്ലെന്നാണ് നേരത്തെ ഖുശ്‍ബു പറഞ്ഞത്.ആശുപത്രിയിലായതിനാലാണ് കാരണമെന്നും ഖുശ്‍ബു പറഞ്ഞിരുന്നു. മികച്ച ഭാവിക്കായി 85 മില്യണ്‍ ആള്‍ക്കാര്‍ ആദ്യമായി വോട്ട് ചെയ്‍തെന്നാണ് ഫലപ്രഖ്യാപനത്തിനു മുന്നേ ശേഖര്‍ കപൂര്‍ പറഞ്ഞത്.