മുംബൈ ബാറ്റിംഗ് നിരയില്‍ ശരദ് കേല്‍ക്കര്‍, സാഖിബ് സലിം എന്നിവരാണ് തിളങ്ങിയത്.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ബംഗാള്‍ ടേഗേഴ്‍സിന് ജയം. മുംബൈ ഹീറോസ് 16 റണ്‍സിനാണ് ബംഗാളിനെ പരാജയപ്പെടുത്തിയത്. ബംഗാള്‍ ടൈഗേഴ്‍സിന്റെ ജമ്മി ബാനര്‍ജിയുടെ അര്‍ദ്ധ സെഞ്ച്വറി പാഴായി. മുംബൈ ബാറ്റിംഗ് നിരയില്‍ ശരദ് കേല്‍ക്കര്‍, സാഖിബ് സലിം എന്നിവര്‍ തിളങ്ങി.

ആദ്യം ബാറ്റ് ചെയ്‍ത മുംബൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍മാരായ സാമിര്‍ ഒന്ന്, സാഖിബ് സലിം അഞ്ച് എന്നിങ്ങനെയും തുടര്‍ന്ന് വന്ന രാജ ഭെര്‍വാനി 10, ഷബ്ബിര്‍ അലുവാലിയ 16 എന്നിങ്ങനെയായിരുന്നു സ്‍കോര്‍. 18 പന്തില്‍ നിന്ന് 43 റണ്‍സ് എടുത്ത ശരദാണ് സ്‍കോര്‍ മോശമല്ലാത്ത അവസ്ഥയിലെത്തിച്ചത്. മുംബൈ ഹീറോസ് ബംഗാളിനെതിരെ അഞ്ച് വിക്കറ്റ് നഷ്‍ടത്തില്‍ ആദ്യ സ്‍പെല്ലില്‍ 93 റണ്‍സ് നേടിയപ്പോള്‍ രാഹുല്‍ രണ്ട് വിക്കറ്റുകളും ഉദയ്, ജമ്മി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗാള്‍ താരങ്ങള്‍ നാല് വിക്കറ്റ് നഷ്‍ടത്തില്‍ 97 റണ്‍സ് എടുത്തു. 46 റണ്‍സ് എടുത്ത ജമ്മി ബാനര്‍ജിയും 27 റണ്‍സ് എടുത്ത യൂസഫും ബംഗാള്‍ ബാറ്റിംഗില്‍ തിളങ്ങി. മുംബൈ ഹീറോസിനായി സിദ്ധാന്ത് രണ്ട് വിക്കറ്റ് നേടി. ഷബ്ബിര്‍ അലുവാലിയ ബംഗാളിന്റെ ഒരു വിക്കറ്റ് വീഴ്‍ത്തി.

ബംഗാളിന്റെ നാല് റണ്‍സ് ലീഡിനെതിരെ ബാറ്റിംഗിന് ഇറങ്ങിയ മുംബൈ അടുത്ത സ്‍പെല്ലില്‍ ആറ് വിക്കറ്റ് നഷ്‍ടത്തില്‍ 114 റണ്‍സ് നേടി. 17 പന്തില്‍ നിന്ന് 42 റണ്‍സ് എടുത്ത സാഖിബ് സലീമും 18 പന്തില്‍ നിന്ന് 26 റണ്‍സ് എടുത്ത മാധവും ആണ് മുംബൈയെ മികച്ച സ്‍കോറിലെത്തിക്കുകയും 110 റണ്‍സിന്റെ മികച്ച വിജയ ലക്ഷ്യം കുറിക്കാൻ പ്രാപ്‍തരാക്കിയതും. അവസാന സ്‍പെല്ലില്‍ മുംബൈക്കെതിരെ തെലുങ്ക് താരങ്ങള്‍ക്ക് 94 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. 25 പന്തില്‍ നിന്ന് 62 റണ്‍സ് നേടിയ ജമ്മി പോരാടിയെങ്കിലും മറ്റുള്ളവര്‍ ആരും ബാറ്റിംഗില്‍ രണ്ടക്കം കടന്നില്ല.

Read More: 'ആര്‍ആര്‍ആറിലെ 'നാട്ടു നാട്ടു ഗാനത്തിന് ഓസ്‍കര്‍, ഇന്ത്യയുടെ അഭിമാനമായി കീരവാണി