സാഗര്‍ നല്‍കിയ സമ്മാനമടക്കം ബാഗിലുണ്ടെന്ന് വീഡിയോയില്‍ കാണാം.
ബിഗ് ബോസിലെ മികച്ച മത്സരാര്‍ഥികളായിരുന്നു സെറീനയും നാദറിയും. ബിഗ് ബോസ് കഴിഞ്ഞതിന് ശേഷവും സെറീനയും നാദിറയും സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. നാദിറയുടെ ഒരു വീഡിയോയാണ് ചര്‍ച്ചയാകുന്നത്. സെറീനയുടെ ബാഗില്‍ എന്തൊക്കെയുണ്ടെന്ന് വെളിപ്പെടുത്തുകയാണ് വീഡിയോയിലൂടെ നാദിറ ഇപ്പോള്‍.
എന്നാല്‍ ബാഗിലുള്ള പലതും പലരുടേതാണെന്ന് സെറീന വ്യക്തമാക്കുന്നു. സെറീനയ്‍ക്ക് അമ്മ നല്‍കിയ ഫോണാണ് ആദ്യം ബാഗില്‍ നിന്നെടുക്കുന്നത്. റെയ്‍ബാൻ ഗ്ലാസും ബാഗില്‍ ഉണ്ട്. എന്തായാലും 'വാട്ടീസ് ഇൻ ബാഗെ'ന്ന വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ഗ്രാൻഡ് ഫിനാലെയുടെ തലേ ദിവസമായിരുന്നു സെറീന പുറത്തായത്. വീട്ടീല്‍ എത്തിയ മോഹൻലാല്‍ നാടകീയമായി സെറീന പുറത്തായതായി പ്രഖ്യാപിക്കുകയായിരുന്നു. എല്ലാവര്‍ക്കും നന്ദി പറഞ്ഞ ശേഷമാണ് സെറീന വീട് വിട്ടിറങ്ങിയത്. റെനീഷയെ ദൈവം അനുഗ്രഹിക്കട്ടേയെന്നും സെറീന പറയുന്നത് കേള്‍ക്കാമായിരുന്നു. അഖില്‍ മാരാര്‍, റെനീഷ, ശോഭ, ജുനൈസ്, ഷിജു എന്നിവരായിരുന്നു വീട്ടില്‍ ബാക്കി ഉണ്ടായിരുന്നത്. ഷിജു, ശോഭ, ജുനൈസ് എന്നിവരാണ് ഹൗസില്‍ നിന്ന് പിന്നീട് പുറത്തായത്. തുടര്‍ന്ന് നാടകീയമായ മുഹൂര്‍ത്തങ്ങള്‍ക്ക് ഒടുവില്‍ അഖിലിനെ വിജയിയായി പ്രഖ്യാപിച്ചു.
ബിഗ് ബോസില്‍ സൗഹൃദത്തിലുണ്ടായിരുന്ന മത്സരാര്‍ഥികളായിരുന്നു സെറീനയും നാദിറയും. തുടക്കത്തില്‍ നാദിറയും സെറീനയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നെങ്കിലും പിന്നീട് സൗഹൃദത്തിലാകുകയായിരുന്നു. സാഗറുമായുള്ള അടുപ്പത്തിന്റെ പേരിലും നാദിറയും സെറീനയും ചര്‍ച്ചകളില്‍ ഉള്‍പ്പെട്ടിരുന്നു. ടിക്കറ്റ് ടു ഫിനാലെയിലെ വിവിധ ടാസ്‍കുകളില്‍ നാദിറ ഒന്നാമതെത്തിയിരുന്നു. ഫിനാലെയില്‍ എത്തിയങ്കിലും പണം സ്വീകരിച്ച് ഷോയില്‍ നിന്ന് ഇറങ്ങിപ്പോരാൻ തീരുമാനിക്കുകയായിരുന്നു പിന്നീട് നാദിറ. അതും ഒരു ടാസ്‍കിന്റെ ഭാഗമായിരുന്നു. നാദിറ എടുത്ത തീരുമാനം ശരിയാണെന്നും തെറ്റ് ആണെന്നും അഭിപ്രായങ്ങളുണ്ടായിരുന്നു. നാദിറ പ്രേക്ഷകര്‍ ഇഷ്‍ടപ്പെട്ട മത്സരാര്‍ഥിയായിരുന്നു.
Read More: തമന്നയും തൃഷയും ഒന്നിക്കുന്നു, വമ്പൻ താരങ്ങള്‍ അജിത്തിനൊപ്പം
