താരത്തിന്റെ വേഷം എന്താണ് എന്ന കാര്യത്തിൽ വ്യക്തതയില്ല. 

ഷ്യാനെറ്റിലെ ചന്ദനമഴ എന്ന ഒറ്റ സീരിയലിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് സുബ്രഹ്‌മണ്യൻ ഗോപാലകൃഷ്ണൻ. അർജുൻ ദേശായി എന്ന് പറയുമ്പോഴാകും ഒരുപക്ഷേ പ്രേക്ഷകർക്ക് ​ഗോപാലകൃഷ്ണനെ അറിയാനാവുക. ദേശായി കുടുംബത്തിലെ മൂത്തമകനായി തിളങ്ങിയ അർജുനെ കഴിഞ്ഞ കുറെ നാളായി മലയാളികൾ കണ്ടിട്ടില്ല. എന്നാൽ സെപ്റ്റംബർ 5ന് റിലീസ് ചെയ്ത ദ ​ഗോട്ട് എന്ന വിജയ് ചിത്രത്തിലൂടെ സുബ്രഹ്മണ്യൻ മലയാളികൾക്ക് മുന്നിലെത്തി. ചിത്രത്തിലെ താരത്തിന്റെ കാമിയോ റോൾ മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. 

ഇപ്പോഴിതാ പുതിയ സിനിമയിലും ഭാ​ഗമാകാൻ ഒരുങ്ങുകയാണ് സുബ്രഹ്‌മണ്യൻ ഗോപാലകൃഷ്ണൻ. വിജയ് ചിത്രത്തിലൂടെ എത്തിയാണ് നിലവിൽ താരം കസറിയതെങ്കിൽ ഇനി വരാനിരിക്കുന്നത് രജനികാന്ത് ചിത്രത്തിലൂടെയാണ്. വേട്ടയ്യൻ എന്ന സിനിമയിലാണ് സുബ്രഹ്മണ്യൻ വേഷമിട്ടിരിക്കുന്നത്. ഇക്കാര്യം നടൻ തന്റെ ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയായി പങ്കുവച്ചിരുന്നു. ഒപ്പം ചന്ദനമഴ താരങ്ങൾ ഒന്നിച്ചെത്തിയൊരു യുട്യൂബ് അഭിമുഖത്തിൽ ഫോണിലൂടെ സുബ്രഹ്മണ്യൻ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അതേസമയം, വേട്ടയ്യനിൽ താരത്തിന്റെ വേഷം എന്താണ് എന്ന കാര്യത്തിൽ വ്യക്തതയില്ല. 

2014ൽ സംപ്രേക്ഷണം ചെയ്തിരുന്ന സീരിയൽ ആണ് ചന്ദനമഴ. തമിഴ്നാട് സ്വദേശിയായ സുബ്രഹ്‌മണ്യൻ ഗോപാലകൃഷ്ണൻ നടനായി എത്തിയതോടെ പ്രേക്ഷകർ ഒന്നടങ്കം പരമ്പര ഏറ്റെടുത്തു. അമൃത എന്ന നായിക വേഷത്തിൽ എത്തിയത് മേഘ്ന ആയിരുന്നു. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ എത്തിയ ആളാണ് സുബ്രഹ്‌മണ്യൻ. ശേഷമാണ് സീരിയലുകളിൽ അഭിനയിക്കുന്നത്. തമിഴിൽ ഒട്ടനവധി സീരിയലുകളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 

അങ്ങേയറ്റം ഹൃദയഭാരം, എങ്കിലും..; 15 വർഷത്തെ ദാമ്പത്യം വേർപെടുത്തി ജയം രവിയും ആരതിയും

അതേസമയം, ഒക്ടോബര്‍ പത്തിന് വേട്ടയ്യന്‍ തിയറ്ററുകളില്‍ എത്തും. അമിതാഭ് ബച്ചന്‍. ഫഹദ് ഫാസില്‍, മഞ്ജു വാര്യരര്‍ അടക്കമുള്ള നിരവധി മുന്‍നിര താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജയിലറിന്‍റെ വന്‍ വിജയത്തിന് ശേഷമെത്തുന്ന രജനികാന്ത് ചിത്രമായത് കൊണ്ട് തന്നെ പ്രേക്ഷക പ്രതീക്ഷ വാനോളം ആണ്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..