പി വാസു സംവിധാനം ചെയ്യുന്ന ചന്ദ്രമുഖി 2ല്‍ രജനീകാന്ത് ഇല്ല

മണിച്ചിത്രത്താഴിന്‍റെ തമിഴ് റീമേക്ക് ചന്ദ്രമുഖിയുടെ സീക്വല്‍ (Chandramukhi 2) നിര്‍മ്മാണം ആരംഭിച്ചു. മൈസൂരുവില്‍ ഇന്നലെ നടന്ന പൂജ ചടങ്ങുകളോടെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. പി വാസു സംവിധാനം ചെയ്യുന്ന ചന്ദ്രമുഖി 2ല്‍ പക്ഷേ രജനീകാന്ത് ഇല്ല. പകരം രാഘവ ലോറന്‍സ് ആണ് നായകന്‍. വടിവേലുവും ഒരു പ്രധാന കഥാപാത്രമായി ഉണ്ട്. 

എം എം കീരവാണി സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ആര്‍ ഡി രാജശേഖര്‍ ആണ്. കലാസംവിധാനം തോട്ട തരണി. ചിത്രീകരണം ആരംഭിക്കുന്നതിനു മുന്നോടിയായി ചന്ദ്രമുഖിയില്‍ നായകനായ രജനീകാന്തിനെ കണ്ട് ലോറന്‍സ് അനുഗ്രഹം വാങ്ങിയിരുന്നു. അതേക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്‍തിരുന്നു അദ്ദേഹം.

Scroll to load tweet…

പ്രധാന ഇന്ത്യന്‍ സിനിമാ വ്യവസായങ്ങളിലേക്കൊക്കെ റീമേക്ക് ചെയ്യപ്പെട്ട ചിത്രമായിരുന്നു ഫാസിലിന്‍റെ സംവിധാനത്തില്‍ 1993ല്‍ പുറത്തെത്തിയ മണിച്ചിത്രത്താഴ് (Manichitrathazhu). മണിച്ചിത്രത്താഴിന്‍റെ കന്നഡ റീമേക്ക് ആപ്തമിത്രയുടെ ഒഫിഷ്യല്‍ റീമേക്ക് ആയി പുറത്തുവന്ന ചിത്രമായിരുന്നു രജനീകാന്ത് നായകനായി 2005ല്‍ പുറത്തെത്തിയ ചന്ദ്രമുഖി (Chandramukhi). ആപ്തമിത്ര ഒരുക്കിയ പി വാസു തന്നെയായിരുന്നു ഈ ചിത്രത്തിന്‍റെയും സംവിധാനം. തമിഴ്നാട്ടിലെ തിയറ്ററുകളില്‍ രണ്ടര വര്‍ഷത്തോളം കളിച്ച് വന്‍ പ്രദര്‍ശനവിജയം നേടിയ ചിത്രമായിരുന്നു ചന്ദ്രമുഖി. 

ALSO READ : 'കെജിഎഫ്' പശ്ചാത്തലമാക്കാന്‍ പാ രഞ്ജിത്ത്; വിക്രം ചിത്രത്തിന് തുടക്കം

Scroll to load tweet…

ചന്ദ്രമുഖി 2 എന്ന പേരില്‍ ഒരു സീക്വല്‍ 2020ല്‍ പ്രഖ്യാപിച്ചിരുന്നതാണ്. പി വാസുവിന്‍റെ സംവിധാനത്തില്‍ രജനീകാന്തും രാഘവ ലോറന്‍സും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ പിന്നീട് ഔദ്യോഗിക പ്രഖ്യാപനം എത്തിയപ്പോള്‍ താരനിരയില്‍ രജനീകാന്ത് ഉണ്ടായിരുന്നില്ല.