നടൻ സലിം കുമാറിൻ്റെ സംസ്കാര ചടങ്ങുകൾക്കിടെയുണ്ടായ തിക്കും തിരക്കും മകൻ ചന്തുവിനെ പ്രകോപിപ്പിച്ചു. പിതാവിൻ്റെ അന്ത്യകർമ്മങ്ങൾക്കിടയിൽ സ്വകാര്യത നൽകാതെ തിക്കിത്തിരക്കിയവരോട് അദ്ദേഹം നിയന്ത്രണം വിട്ട് ദേഷ്യപ്പെട്ടു.

ലയാളത്തിന്റെ പ്രിയ കലാകാരൻ സലിംകുമാറിന്റെ വിയോ​ഗ വേദനയിലാണ് കേരളക്കര. ഓർമിക്കാൻ ഏറെ കഥാപാത്രങ്ങൾ സമ്മാനിച്ച് അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ അവസാനിക്കുന്നത് മലയാള സിനിമയിലെ ഒരു യു​ഗം കൂടിയാണ്. നടന്റെ അന്ത്യാഭിലാഷം പ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കിയായിരുന്നു സംസ്കാരം നടത്തിയത്. ഇതിനിനിടിയെ നിയന്ത്രണം വിട്ട് പൊട്ടിത്തെറിച്ച മകൻ ചന്തുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ എങ്ങും പ്രചരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ പുരോ​ഗമിക്കവെ ഓൺലൈൻ മീഡിയക്കാർ അടക്കമുള്ളവർ തിക്കും തിരക്കും കൂട്ടി. പൊലീസ് അടക്കമുള്ളവർ ഇവരെ നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിനിടയിൽ ആണ് ചന്തു ദേഷ്യത്തോടെ സംസാരിച്ചത്. എല്ലാവരോടും മാറി നിൽക്കാൻ ആണ് ചന്തു പറയുന്നത്. ബാക്കിലോട്ട് മാറി നിൽക്കാനും ചന്തു ആവശ്യപ്പെട്ടു. ഇതിനിടയിൽ, 'എന്താടോ..എന്താണ് നിങ്ങൾക്ക് വേണ്ടത്', എന്ന് നിയന്ത്രണം വിട്ട് ചന്തു ചോ​ദിക്കുന്നുണ്ട്. പലരും ചന്തുവിനെ ആശ്വസിപ്പിക്കാനും ശ്രമിക്കുന്നുണ്ട്.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ ചന്തുവിന് പിന്തുണയുമായി നിരവധി പേരാണ് എത്തിയത്. 'ആരായാലും ദേഷ്യപെട്ട് പോകും. സ്വന്തം അച്ഛന്റെ വേർപാടിന്റെ വേദനയും അതിനൊപ്പം ഉണ്ടായേക്കാവുന്ന മാധ്യമ-ജനക്കൂട്ട സമ്മർദ്ദവും ഉൾപ്പെടുന്ന അയാളുടെ ആ സാഹചര്യമാണത്', എന്നാണ് പലരും കമന്റുകളിൽ രേഖപ്പെടുത്തുന്നത്. 'ഇന്ന് ചന്തു ആളുകളോട് പിറകിലേക്ക് മാറി നിൽക്കാൻ പറയുന്നത് കണ്ട് കഷ്ടമാണ് തോന്നിയത്. എന്തൊരു അവസ്ഥയാണ്.', 'ജന്മം നൽകിയ മനുഷ്യന്റെ അന്ത്യ കർമ്മങ്ങൾ അയാൾ സ്വസ്ഥതയോടെ ചെയ്തോട്ടെ. “എന്താടോ..എന്താണ് നിങ്ങൾക്കൊക്കെ വേണ്ടത്“ചന്തു സലിം കുമാർ ചോദിച്ചത് ചില മാധ്യമങ്ങളോടാണ്. ഉള്ളും പുറവും വിങ്ങി നിൽക്കുന്ന അവരെ എങ്കിലും വെറുതെ വിടൂ', 'പണ്ടൊക്കെ ഗാനമേളക്കിടയിലേക്കേ ആളുകൾ ഇടിച്ച് കയറുകയുണ്ടായിരുന്നുള്ളൂ. ഇപ്പോ മരണത്തിനും അതായി അവസ്ഥ. ഓൺലൈൻ മീഡിയക്കാർക്കായി പ്രത്യേകം ഒരിടം കൊടുക്കണം. അവിടെ മാത്രം നിർത്തണം', എന്നിങ്ങനെ പോകുന്നു കമന്റുകൾ.

View post on Instagram

ഇതിനിടയിൽ തിക്കും തിരക്കും നിയന്ത്രിക്കുന്ന മുഖ്യമന്ത്രി വിഡി സതീശന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. 'മാറി നിൽക്ക്. കുറച്ച് ബാക്കിലേക്ക് മാറി നിൽക്കെന്ന്' പറഞ്ഞ് അദ്ദേഹം ആളുകളെ നിയന്ത്രിക്കുന്നത് വീഡിയോയിൽ കാണാം.\

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming