Asianet News MalayalamAsianet News Malayalam

അനൂപ് മേനോനും ലാലും നേർക്കുനേർ; 'ചെക്ക് മേറ്റ്' വെള്ളിയാഴ്ച തിയേറ്ററുകളിൽ

കാരണം പൂർണ്ണമായും അമേരിക്കയിൽ ഷൂട്ട് ചെയ്തിരിക്കുന്നതാണ് ചിത്രം. ആ നിലയ്ക്ക് ഹോളിവുഡിൽ നിന്നെത്തുന്ന മലയാള സിനിമയെന്ന് പറയാം. ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്നത് ലാലാണ്. 

check mate anoop menon movie release lal in prominent role vvk
Author
First Published Aug 8, 2024, 3:17 PM IST | Last Updated Aug 8, 2024, 3:17 PM IST

കൊച്ചി: നവാഗതനായ രതീഷ് ശേഖർ സംവിധാനം ചെയ്ത്, നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനായെത്തുന്ന പുതിയ ചിത്രമായ 'ചെക്ക് മേറ്റ്' ഓഗസ്റ്റ് 9ന് തിയേറ്ററുകളിൽ. ഒരു മൈൻഡ് ഗെയിം ത്രില്ലറായെത്തുന്ന ചിത്രത്തിൽ ഫിലിപ്പ് കുര്യൻ എന്ന കഥാപാത്രമായാണ് അനൂപ് മേനോൻ എത്തുന്നത്. 'ചെക്ക് മേറ്റ്' ഒരു മലയാള സിനിമയാണെങ്കിലും കേരളത്തിൽ ഒരു സീൻ പോലും ഷൂട്ട് ചെയ്യാത്തൊരു മലയാള സിനിമ എന്ന് പറയേണ്ടി വരും. 

കാരണം പൂർണ്ണമായും അമേരിക്കയിൽ ഷൂട്ട് ചെയ്തിരിക്കുന്നതാണ് ചിത്രം. ആ നിലയ്ക്ക് ഹോളിവുഡിൽ നിന്നെത്തുന്ന മലയാള സിനിമയെന്ന് പറയാം. ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്നത് ലാലാണ്. ചിത്രത്തിന്‍റെ തിരക്കഥയും സം​ഗീതവും ഛായാ​ഗ്രഹണവും  നിർവ്വഹിച്ചിരിക്കുന്നത് സംവിധായകനായ രതീഷ് ശേഖർ തന്നെയാണ്. 

അമേരിക്കയിലെ ഒരു ഫാർമ്മ കമ്പനി ഉടമയുടെ ജീവിതത്തിലുണ്ടാകുന്ന വിജയ പരാജയങ്ങളിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. ഓരോ സെക്കന്‍റും ഉദ്വേഗം നിറയ്ക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളുമായി എത്തിയ ‘ചെക്ക് മേറ്റ്’ ട്രെയിലർ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. അനൂപ് മേനോനും ലാലിനും പുറമെ രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. 

വർഷങ്ങളേറെയായി മലയാള സിനിമാലോകത്തുള്ള ലാലും അനൂപ് മേനോനും ഒന്നിച്ചെത്തുന്ന സിനിമയായതിനാൽ തന്നെ പ്രേക്ഷകർ വളരെയേറെ പ്രതീക്ഷകൾ വെച്ച് പുലർത്തുന്ന സിനിമയാണ് ചെക്ക് മേറ്റ്. രൂപത്തിലും ഭാവത്തിലും പ്രകടനത്തിലും ഏറെ വേറിട്ട രീതിയിലാണ് ഇവർ ചെക്ക് മേറ്റിലെത്തുന്നത് എന്ന് ഇതിനകം ട്രെയിലർ സൂചന നൽകിയിട്ടുണ്ട്. 

ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബാലചന്ദർ ശേഖർ, പ്രൊജക്ട് ഡിസൈനർ: ശ്യാം കൃഷ്ണ, ക്രിയേറ്റീവ് ഡയറക്ടർ: സൗമ്യ രാജൻ, ഫിനാൻസ് കൺട്രോളർ: കൃഷ്ണദാസ്, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് മംഗലത്ത്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ: സംഗീത് പ്രതാപ്, എഡിറ്റർ: പ്രജീഷ് പ്രകാശ്, പ്രൊഡക്ഷൻ ഡിസൈനർ: സ്വപ്നീൽ ബദ്ര, മേക്ക് അപ്പ് ആൻഡ് എസ്എഫ്എക്സ്: ലാഡ ആൻഡ് ബാർബറ, ക്യാമറ ഓപ്പറേറ്റർ: പോൾ സ്റ്റാമ്പർ, ഗാനരചന: ബികെ ഹരിനാരായണൻ

ധന്യ സുരേഷ് മേനോൻ, ജോ പോൾ, വിനായക് ശശികുമാർ, സൗണ്ട് ഡിസൈൻ: ധനുഷ് നായനാർ, പശ്ചാത്തലസംഗീതം: റുസ്ലൻ പെരെഷിലോ, സൗണ്ട് മിക്സിംഗ്: വിഷ്ണു സുജാതൻ, എക്സി.പ്രൊഡ്യൂസർ: പോൾ കറുകപ്പിള്ളിൽ, ലിൻഡോ ജോളി, കേരള ടൈംസ് യുഎസ്എ, കളറിസ്റ്റ്: ബിലാൽ റഷീദ്, പിആർഒ: പി ശിവപ്രസാദ്, വിഎഫ്എക്സ്: ഗാസ്പർ മ്ലാകർ, ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, വിതരണം: സീഡ് എന്‍റർടെയ്ൻമെന്‍റ്സ് യുഎസ്എ, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.

റിലീസ് തീയതി മാറ്റിവച്ച് പൊറാട്ട് നാടകം; പുതിയ തീയതി ഉടന്‍ പ്രഖ്യാപിക്കും

ബോളിവുഡിന് ഞായറാഴ്ച ഷോക്ക്: അക്ഷയ് കുമാറിന്‍റെ വഴിയിലോ അജയ് ദേവ്‍​ഗണും, ചിത്രത്തിന്‍റെ വിധി !

Latest Videos
Follow Us:
Download App:
  • android
  • ios