പ്രദീപ്‌ നായർ സംവിധാനം ചെയ്യുന്ന റൊമാൻ്റിക് ത്രില്ലർ ചിത്രമായ ചെറുക്കനും പെണ്ണും ഒക്ടോബർ 31 ന് പ്രദർശനത്തിനെത്തുന്നു 

ശ്രീജിത്ത്‌ വിജയ്, ദിലീഷ് പോത്തൻ, ദീപ്തി, റിയ സൈറ, മിഥുൻ, അഹമ്മദ് സിദ്ദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രദീപ്‌ നായർ സംവിധാനം ചെയ്യുന്ന റൊമാൻ്റിക് ത്രില്ലർ ചിത്രമായ ചെറുക്കനും പെണ്ണും ഒക്ടോബർ 31 ന് പ്രദർശനത്തിനെത്തുന്നു. നന്തിയാട്ട് ഫിലിംസിന്റെ ബാനറിൽ സജി നന്തിയാട്ട് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം മനോജ്‌ മുണ്ടയാട്ട് നിർവ്വഹിക്കുന്നു. പ്രദീപ്‌ നായർ, രാജേഷ് വർമ്മ എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണമെഴുതുന്നു.

Add Asianetnews as a Preferred SourcegooglePreferred

റഫീഖ് അഹമ്മദ്, ശ്രീപ്രസാദ് എന്നിവരുടെ വരികൾക്ക് അരുൺ സിദ്ധാർഥ്, രതീഷ് വേഗ എന്നിവർ സംഗീതം പകരുന്നു. എഡിറ്റിംഗ് ജോൺകുട്ടി, പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ, കോസ്റ്റും ഡിസൈനർ കുമാർ എടപ്പാൾ, കലാസംവിധാനം മഹേഷ്‌ ശ്രീധർ, വിനോദ് പി ശിവരാം, സൗണ്ട് മിക്സിം​ഗ്, സ്റ്റിൽസ് അർഷൽ പട്ടാമ്പി, ശ്രീനി മഞ്ചേരി. വിതരണം നന്തിയാട്ട് റിലീസ്, പി ആർ ഒ- എ എസ് ദിനേശ്.