ഇതിഹാസ മറാത്ത യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജായി വിക്കി കൗശൽ അഭിനയിക്കുന്ന ഛാവ എന്ന ചിത്രത്തിന്റെ പുതിയ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.
മുംബൈ: ബാഡ് ന്യൂസിന്‍റെ വിജയത്തിന് ശേഷം ഛാവ എന്ന ചിത്രത്തില്‍ ഇതിഹാസ മറാത്ത യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജായി വിക്കി കൗശൽ ബിഗ് സ്‌ക്രീനിലേക്ക്. ലക്ഷ്മൺ ഉടേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി. ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്.
നേരത്തെ ഇറങ്ങിയ ചിത്രത്തിന്‍റെ ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഡോക്ക് ഫിലിംസിന്‍റെ ബാനറിൽ സ്ട്രീ 2 നിർമ്മാതാവ് ദിനേശ് വിജനാണ് ഛാവ നിർമ്മിക്കുന്നത്. സ്ട്രീ 2 നിർമ്മാതാക്കളാണ് ഇവര്‍. 2024ലെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റായിരുന്നു സ്ത്രീ 2. നേരത്തെ ഡിസംബര്‍ ആദ്യമാണ് ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പുഷ്പ 2 റിലീസ് ഡേറ്റിനോട് ക്ലാഷ് ആകുന്നതിനാല്‍ മാറ്റുകയായിരുന്നു.
പിന്നീട് പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഫെബ്രുവരി 14നാണ് ചിത്രം റിലീസ് ചെയ്യാന്‍ പോകുന്നത്. ഓസ്കാർ ജേതാവായ സംഗീതസംവിധായകൻ എ.ആർ. റഹ്മാനാണ് ഈ ചരിത്ര സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. വിക്കി കൗശൽ, അക്ഷയ് ഖന്ന, രശ്മിക മന്ദാന എന്നിവർക്കൊപ്പം അശുതോഷ് റാണ, ദിവ്യ ദത്ത, സുനിൽ ഷെട്ടി എന്നിവരും ചിത്രത്തിലുണ്ട്.
ഛാവ നിര്‍മ്മാതാക്കളായ മഡോക്ക് ഫിലിംസിന്‍റെ സ്കൈ ഫോര്‍സ് ജനുവരി 26ന് റിലീസ് ചെയ്യുന്നുണ്ട്. ഇത് കൂടി മുന്നില്‍ കണ്ടാണ് ഛാവ റിലീസ് ഫെബ്രുവരിയിലേക്ക് മാറ്റിയത് എന്നാണ് വിവരം. ഒപ്പം ഫെബ്രുവരി 19 ഛത്രപതി ശിവാജി ജയന്തിയാണ് ഇത് കൂടി മുന്നില്‍ കണ്ടാണ് ഈ റിലീസ്.
പുതിയ മോഷന്‍ പോസറ്ററില്‍ ജലം, വായു, ആഗ്നി, ഭൂമി എന്നിവിടങ്ങളില്‍ നിന്നും യുദ്ധം ചെയ്യുന്ന യോദ്ധാവായാണ് വിക്കി കൗശല്‍ അവതരിപ്പിക്കുന്ന ഛത്രപതി സംഭാജിയെ അവതരിപ്പിച്ചിരിക്കുന്നത്. വിക്കി കൗശലിന്‍റെ ഭാര്യയും നടിയുമായ കത്രീന കൈഫും ഈ മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് നടന് ആശംസ നേര്‍ന്നിട്ടുണ്ട്.
'വനനശീകരണം, നാട്ടുകാരനെ തല്ലി ആശുപത്രിയിലാക്കി':ഋഷഭ് ഷെട്ടിയുടെ കാന്താര 2 ഷൂട്ടിംഗ് വിവാദത്തിൽ
'ഞങ്ങളെ ഫെയ്മസ് ആക്കിയതിന് നന്ദി'; ഇപ്പോഴും ട്രോളുന്നവരോട് ക്രിസിനും ദിവ്യയ്ക്കും പറയാനുള്ളത്
