സഹോദരങ്ങൾ തമ്മിലുള്ള സ്വാഭാവികമായ ബന്ധം കാണിക്കാൻ വേണ്ടിയാണ് ഈ രംഗം ചിത്രീകരിച്ചതെന്നും വേദ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.

സവിൻ സാ സംവിധാനം ചെയ്ത വാഴ 2 മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 100 കോടി ആഗോള കളക്ഷൻ നേടിയ ചിത്രം കേരളം ബോക്സ് ഓഫീസിൽ നിന്ന് മാത്രം 80 കോടിക്ക് മുകളിൽ നേടിയിരുന്നു. സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ ബിജുക്കുട്ടൻ, സുധീഷ് തുടങ്ങീ മികച്ച താരങ്ങളും അണിനിരന്നിരുന്നു. സൗഹൃദത്തിനൊപ്പം തന്നെ സഹോദരബന്ധത്തിന്റെയും കുടുബബന്ധത്തിന്റെ ആഴത്തെ കുറിച്ചും സിനിമ സംസാരിച്ചിരുന്നു.

ചിത്രത്തിൽ അലന്റെ സഹോദരിയായി എത്തിയത് വേദ ശങ്കർ എന്ന ബാലതാരമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു രംഗത്തെ കുറിച്ച വേദ ശങ്കർ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ആഷ്‌ന എന്ന കഥാപാത്രമായാണ് ചിത്രത്തിൽ വേദ എത്തിയത്. ഇരുവരും പല്ലുതേക്കുമ്പോൾ വേദയുടെ കഥാപാത്രം അലന്റെ മുഖത്തേക്ക് തുപ്പുന്ന രംഗത്തെ കുറിച്ചാണ് വേദ പറയുന്നത്. ആ രംഗം സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ലെന്നും, അലൻ പറഞ്ഞത് കൊണ്ടാണ് അത് ചെയ്തതെന്നും വേദ പറയുന്നു.

"ആദ്യം സെറ്റിലേക്ക് വന്നപ്പോള്‍ ഞാന്‍ കമ്പനിയായത് കുറച്ച് ചേച്ചിമാരുടെ അടുത്താണ്. പിന്നീട് ഞാനും അലന്‍ ചേട്ടനും കൂടെ സംസാരിച്ചു. അപ്പോള്‍ ഒരു സിസ്റ്റര്‍ ബ്രദര്‍ ബോണ്ടൊക്കെ വന്നു തുടങ്ങി. നാല് പേരില്‍ ആദ്യം കമ്പിനിയായത് അലന്‍ ചേട്ടനുമായണ്. സിനിമയില്‍ ബ്രഷ് ചെ്തിട്ട് മുഖത്തേക്ക് തുപ്പുന്ന ഒരു രംഗമുണ്ട്. അത് ശരിക്കും ഞാന്‍ തുപ്പിയത് തന്നെയാണ്. ഞാന്‍ അലന്‍ ചേട്ടനോട് പറഞ്ഞിരുന്നു, ഇത് ചെയ്യണോ എന്ന്. അപ്പോള്‍ പുള്ളി പറഞ്ഞു അതിനെന്താ നമുക്ക് ചെയ്യാം ഇതൊക്കെ ഫണ്ണല്ലേ എന്ന്. തുപ്പിയ സമയത്ത് കണ്ണ് എരിഞ്ഞ് അലന്‍ ചേട്ടന്‍ അവിടെ നിന്ന് ഓടി. പക്ഷേ അത് നല്ല സീനായിരുന്നു. അനിയത്തിയും ചേട്ടനും തമ്മിലുള്ള ആ അടിയൊക്കെ മനോഹരമായി ക്യാപ്‌ചർ ചെയ്യാന്‍ കഴിഞ്ഞു. അത് സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നത് അല്ല, അലന്‍ ചേട്ടന്‍ പറഞ്ഞിട്ട് ചെയ്തതാണ്. അത് ഷൂട്ട് ചെയ്യന്നതിന്റെയിടക്ക് അവിടെ ബ്രഷും പേയ്സ്റ്റുമുണ്ടായിരുന്നു. അപ്പോള്‍ അലന്‍ ചേട്ടനാണ് ഇങ്ങനെ ചെയ്തു നോക്കിയാലോ എന്ന് പറഞ്ഞത്." വേദ ശങ്കർ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വേദയുടെ പ്രതികരണം.