മുതിർന്ന ചലച്ചിത്ര പ്രവർത്തകൻ മുരിയാട് സുരേന്ദ്രൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന തമിഴ് ചിത്രം

തമിഴ് നാടോടികളുടെ ജീവിതം പ്രമേയമാക്കി മുതിർന്ന ചലച്ചിത്ര പ്രവർത്തകൻ മുരിയാട് സുരേന്ദ്രൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന തമിഴ് ചിത്രം ചിന്നക്കുയിലിന്‍റെ ചിത്രീകരണം തൃശൂരിൽ ആരംഭിച്ചു. തമിഴ് ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്നചിത്രം ഗ്രാമവാസികളുടെ പ്രതിസന്ധികളും സഘർഷവും പറയുന്നു. തിരക്കഥയും സംഭാഷണവും സംവിധാനവും ഗാനരചനയും സംഗീതവും മുരിയാട് സുരേന്ദ്രൻ നിർവ്വഹിക്കുന്നു. പുതുമുഖങ്ങളായ ഗൗതം മേനോനും ദേവനന്ദയുമാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പൊള്ളാച്ചി, തെന്മല തുടങ്ങിയ പ്രദേശങ്ങളാണ് മറ്റു ലൊക്കേഷനുകള്‍. അൻവർ ആൽവ, വിജയൻ കോടനാട്, ജയേഷ് കരുവാരക്കുണ്ട്, ഷഹീർ മാഞ്ഞാലി, ജോയ് മഞ്ഞപ്ര, സിൻജോ വാളകം, അസ്സയിൻ വെളിച്ചിക്കാല തുടങ്ങി അൻപതോളം ഗ്രാമവാസികളും ചിത്രത്തിൽ അഭിനയിക്കുന്നു. ക്യാമറ ഹരികുമാർ വിഷ്വൽ മീഡിയ, എഡിറ്റിംഗ് ജയന്ത് കോഴിക്കോട്, മേക്കപ്പ് ഏൽദോസ്, ആർട്ട് ഷഹീർ ആൽവ, ചീഫ് അസ്സോസിയേറ്റ് അജി അയിലറ, സഹസംവിധാനം ഷഹീർ ഗീതാമണി, പിആർഒ- പി ആർ സുമേരൻ, പ്രോഡക്ഷൻ കൺട്രോളർ സിൻജോ വാളകം, സ്‌റ്റിൽസ് ശ്രികുമാർ മുരിയാട്.