ചിപ്പി പങ്കുുവെച്ച ഫോട്ടോ ശ്രദ്ധനേടുന്നു.
നാടെങ്ങും ഓണത്തിന്റെ തിമിർപ്പിൽ ആറാടുകയാണ്. ഒട്ടും ആവേശം കുറക്കാതെ തന്നെയാണ് താരങ്ങളും ഓണത്തെ വരവേൽക്കുന്നത്. ഒട്ടുമിക്ക സീരിയൽ താരങ്ങളും ഷൂട്ടിംഗ് സെറ്റിൽ തന്നെയാണ് ഓണം ആഘോഷിക്കുന്നത്. സദ്യയും ഓണക്കോടി ഉടുത്തുള്ള ചിത്രങ്ങളും എല്ലാം താരങ്ങൾ തങ്ങളുടെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കാറുമുണ്ട്. അത്തരത്തിൽ സെറ്റ് സാരിയിൽ മലയാളി മങ്കയായ ചിത്രമാണ് പ്രേക്ഷകരുടെ പ്രിയ താരം ചിപ്പി രഞ്ജിത്ത് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്.
ചുവപ്പ് ബോർഡറും മുത്ത് കൊണ്ട് അലങ്കരിച്ചതുമായ കസവു സാരിക്കൊപ്പം ബോർഡറിന് ചേർന്ന ചുവപ്പ് ബ്ലൗസ്സുമാണ് ചിപ്പിയുടെ വേഷം. തനി നാടൻ രീതിയിലാണ് ഒരുക്കവും. എല്ലാവർക്കും ഓണാശംസകൾ എന്നാണ് പോസ്റ്റിനു നൽകിയിരിക്കുന്ന അടിക്കുറിപ്പ്.
ഇപ്പോള്‍ 'സാന്ത്വനം' സീരിയലിലെ 'ദേവി' എന്ന കഥാപാത്രമാണ് ചിപ്പിയ്ക്ക് പ്രേക്ഷക പ്രശംസ നേടി കൊടുക്കുന്നത്. ചിപ്പിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ രഞ്ജിത്ത് നിര്‍മ്മിക്കുന്ന സീരിയലാണിത്. സീരിയൽ റേറ്റിങ്ങിൽ ഒന്നാമതാണ് 'സാന്ത്വനം'. മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ജനപ്രിയ പരമ്പരകളിലൊന്നാണ് 'സാന്ത്വനം'. കഴിഞ്ഞ സെപ്റ്റംബറില്‍ ആരംഭിച്ച പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടിക്കൊണ്ടാണ് മുന്നേറുന്നത്. 'സാന്ത്വനം' വീട്ടിലെ പിണക്കങ്ങളും ഇണക്കങ്ങളുമെല്ലാം പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്. ഭര്‍ത്താവിന്‌റെ സഹോദരങ്ങളെ സ്വന്തം മക്കളെ പോലെ നോക്കുന്ന ദേവിയുടെ കഥ പറഞ്ഞാണ് 'സാന്ത്വനം' പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. 'ദേവി'യായി നടി ചിപ്പി എത്തുന്ന പരമ്പരയില്‍ ഭര്‍ത്താവിന്‌റെ റോളില്‍ രാജീവ് പരമേശ്വറാണ് എത്തുന്നത്.
സീരിയലിലെ ഓരോ താരങ്ങളുടെ സമൂഹ മാധ്യമങ്ങളിൽ സ്വന്തം ചിത്രങ്ങളെക്കാളും വിശേഷങ്ങളെക്കാളും ഇടം 'സാന്ത്വനം' വീട്ടിലെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെക്കുന്നതിലാണ്. ഇവരുടെ ഒത്തൊരുമ തന്നെയാണ് സീരിയലിന്റെ വിജയത്തിനും കാരണം. സജിന്‍, ബിജേഷ് അവന്നൂര്‍, അച്ചു സുഗന്ദ്, ഗോപിക അനില്‍, രക്ഷാ രാജ് തുടങ്ങിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 'സാന്ത്വനം' പരമ്പരയുടെ എപ്പിസോഡുകള്‍ക്കായെല്ലാം ആകാംക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്.
Read More : ഓണം റിലീസുകള്‍ക്കിടയിലും കേരളത്തില്‍ മോശമല്ലാത്ത ഇടം കണ്ടെത്തി 'ബ്രഹ്‍മാസ്‍ത്ര'
