Asianet News MalayalamAsianet News Malayalam

Andhra Pradesh: മഴക്കെടുതിയിലായ ആന്ധ്രയ്ക്ക് സഹായവുമായി ചിരഞ്ജീവിയും രാംചരണും; 25 ലക്ഷം വീതം നൽകി

ആയിരക്കണക്കിന് ആളുകളെയാണ് വെള്ളപ്പൊക്കം സാരമായി ബാധിച്ചത്. 
 

Chiranjeevi and Ram Charan donate 25 lakh each for Andhra Pradesh
Author
Hyderabad, First Published Dec 2, 2021, 1:58 PM IST

നത്ത മഴയെ തുടർന്ന് ദുരിതത്തിലായ ആന്ധ്രാപ്രദേശിന്(Andhra Pradesh) സഹായ ഹസ്തവുമായി ചിരഞ്ജീവിയും(Chiranjeevi) രാം ചരണും(Ram Charan). ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുവരും 25 ലക്ഷം രൂപ വീതം സംഭാവന നല്‍കി. നേരത്തെ ജൂനിയര്‍ എന്‍ടിആറും മഹേഷ് ബാബുവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു.

'ആന്ധ്രപ്രദേശില്‍ വെളളപ്പൊക്കവും പേമാരിയും മൂലമുണ്ടായ വ്യാപകനാശനഷ്ടങ്ങള്‍ കാണുമ്പോള്‍ ഏറെ ദുഖമുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്യുന്നു' എന്ന് ചിരഞ്ജീവി ട്വീറ്റ് ചെയ്തു. വെളളപ്പൊക്കത്തെ തുടര്‍ന്ന് ആന്ധപ്രദേശിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ആയിരക്കണക്കിന് ആളുകളെയാണ് വെള്ളപ്പൊക്കം സാരമായി ബാധിച്ചത്. 

അതേസമയം, ബംഗാൾ ഉൾകടലിൽ പുതിയൊരു ചുഴലിക്കാറ്റിന് കൂടി സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. ആന്തമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം  ഡിസംബർ 3ഓടെ മധ്യ ബംഗാൾ ഉൾകടലിലേക്ക് എത്തി 'ജവാദ്' ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios