തെലുങ്കില്‍ ഏറ്റവും വിലപിടിപ്പുള്ള താരമാണ് ചിരഞ്‍ജീവി. ആചാര്യ എന്ന സിനിമയാണ് ചിരഞ്‍ജീവിയുടേതായി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍‌ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ തല അജിത്തിന്റെ സിനിമ ചിരഞ്‍ജീവി റീമേക്ക് ചെയ്യുന്നുവെന്നാണ് വാര്‍ത്ത. സിനിമയില്‍ ചിരഞ്‍ജീവിയുടെ ലുക്കെന്ന പേരില്‍ നേരത്തെ ഫോട്ടോ പുറത്തുവിട്ടിരുന്നു. വേതാളം എന്ന സിനിമയുടെ തെലുങ്ക് റീമേക്കിന് ചിരഞ്ജീവിക്ക് ലഭിക്കുന്ന പ്രതിഫലമത്തെ കുറിച്ചാണ് പുതിയ വാര്‍ത്ത.

ചിരഞ്‍ജീവിക്ക് 60 കോടി രൂപയായിരിക്കും  വേതാളം തെലുങ്ക് സിനിമയില്‍ അഭിനയിക്കുമ്പോള്‍ കിട്ടുകയെന്നാണ് ടോളിവുഡ് ഡോട് കോം വാര്‍ത്തയില്‍ പറയുന്നത്. സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ആചാര്യ പൂര്‍ത്തിയായതിന് ശേഷമാണ് ചിരഞ്‍ജീവി വേതാളത്തിന്റെ തെലുങ്ക് റീമേക്കില്‍ അഭിനയിച്ചുതുടങ്ങുക.  ആചാര്യയില്‍ കാജല്‍ അഗര്‍വാള്‍ നായികയാകുമ്പോള്‍ സംവിധാനം ചെയ്യുന്ന കൊരടാല ശിവയാണ്. വേതാളത്തിന്റെ മറ്റ് ജോലികള്‍ തുടങ്ങിയിട്ടില്ല. എന്തായാലും തലയുടെ വേഷത്തില്‍ ചിരഞ്‍ജീവിയെ കാണാൻ കാത്തിരിക്കുകയാണ് ആരാധകര്‍.

തമിഴകത്തെ പോലെ തന്നെ വേതാളം സിനിമ തെലുങ്കിലും ഹിറ്റാക്കാനാണ് പ്രവര്‍ത്തകരുടെ ശ്രമം.

സിരുത്തൈ ശിവയാണ് തമിഴില്‍ വേതാളം എന്ന സിനിമ ഒരുക്കിയത്.