രണ്‍ബിര്‍ കപൂര്‍ ആണ് ചിത്രത്തില്‍ നായകനാകുന്നത് (Brahmastra).

രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ചിത്രം ബ്രഹ്‍മാസ്‍ത്രയ്‍ക്കായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 'ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ : ശിവ' സെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. അയൻ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ 'ബ്രഹ്‍മാസ്‍ത്ര' എന്ന ചിത്രത്തിലെ ട്രെയിലറിനെ കുറിച്ചാണ് പുതിയ വാര്‍ത്ത (Brahmastra).

ബ്രഹ്മസാ‍ത്രയുടെ തെലുങ്ക് ട്രെയിലറിന് ശബ്‍ദം നല്‍കിയിരിക്കുന്നത് ചിരഞ്‍ജീവിയാണ്. ചിരഞ്‍ജീവി ശബ്‍ദം നല്‍കുന്നതിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ചിരഞ്‍ജീവിയുടെ ശബ്‍ദം ബ്രഹ്‍മാസ്‍ത്ര ചിത്രത്തിന് ഗുണകരമാകും എന്നാണ് വീഡിയോ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. 15ന് ആണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിടുക. ആലിയ ഭട്ട് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 'ഇഷ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ആലിയ ഭട്ട് അഭിനയിക്കുന്നത്. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് 'ബ്രഹ്‍മാസ്‍ത്ര' എത്തുക. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ബ്രഹ്‍മാസ്‍ത്ര'. അമിതാഭ് ബച്ചനും ബ്രഹ്‍മാസ്‍ത്ര എന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ഹുസൈൻ ദലാലും അയൻ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.

എസ് എസ് രാജമൗലിയാണ് മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളില്‍ 'ബ്രഹ്‍മാസ്‍ത്ര' അവതരിപ്പിക്കുക. നാഗാര്‍ജുനയും 'ബ്രഹ്‍മാസ്‍ത്ര'യില്‍ ഒരു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രണ്ട് ഭാഗങ്ങളായിട്ട് ഉള്ള ചിത്രം ആദ്യ ഭാഗം എത്തുന്നത് ബ്രഹ്‍മാസ്‍ത്ര പാര്‍ട് വണ്‍: ശിവ എന്ന പേരിലാണ്. ഷാരൂഖ് ഖാൻ ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്തായാലും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് ബ്രഹ്‍മാസ്‍ത്ര.

'വിക്രം' കുതിക്കുന്നു, അരുണ്‍ വിജയ്‍യുടെ 'യാനൈ' റിലീസ് വീണ്ടും മാറ്റി

അരുണ്‍ വിജയ് നായകനാകുന്ന ചിത്രമാണ് 'യാനൈ'. ഹിറ്റ് മേക്കര്‍ ഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു വൻ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് 'യാനൈ'യിലൂടെ ഹരി. 'യാനൈ' എന്ന ചിത്രത്തിന്റെ റിലീസ് നീട്ടിയതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത.

ജൂണ്‍ 17ന് ആണ് ചിത്രം റിലീസ് ചെയ്യുക എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇപ്പോള്‍ 'യാനൈ'യുടെ റിലീസ് അടുത്ത മാസം ഒന്നിലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള 'വിക്ര'ത്തിന്റെ മികച്ച വിജയവുമായി മുന്നേറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് റിലീസ് മാറ്റിയത്. കമല്‍ഹാസന്റെ വിക്രം എന്ന ചിത്രത്തിന് റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന വിജയം ഉണ്ടാകട്ടെയെന്ന ആശംസകളോടെയാണ് 'യാനൈ'യുടെ റിലീസ് മാറ്റിയ വിവരം അരുണ്‍ വിജയ് ഉള്‍പ്പടെയുള്ളവര്‍ അറിയിച്ചിരിക്കുന്നത്.

വെദിക്കരൻപാട്ടി എസ് ശക്തിവേലാണ് ചിത്രം നിര്‍മിക്കുന്നത്. ഡ്രംസ്‍റ്റിക്ക്‍സ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. എം എസ് മുരുഗരാജ്. ചിന്ന ആര്‍ രാജേന്ദ്രൻ എന്നിവരാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്. ഡ്രംസ്‍റ്റിക്ക്‍സ് പ്രൊഡക്ഷൻസിന് തന്നെയാണ് ചിത്രത്തിന്റെ സംഗീത അവകാശവും.

ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മലയാളിയായ ആര്യ ദയാല്‍ ചിത്രത്തിനായി ഒരു ഗാനം ആലപിപിച്ചിരുന്നു. ഗ്രാമീണ പശ്ചാത്തലത്തിലുള്ളതാണ് 'സിങ്കം' ഫെയിം സംവിധായകനായ ഹരിയുടെ പുതിയ സിനിമ. എങ്കിലും മാസ് ചിത്രമായിരിക്കും ഇതെന്ന് തന്നെയാണ് അരുണ്‍ വിജയ് പറഞ്ഞിരുന്നത്. വൻ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ഭാര്യാസഹോദരൻ കൂടിയായ അരുണ്‍ വിജയ്‍യനെ നായകനാക്കി ഹരി സിനിമ സംവിധാനം ചെയ്യുന്നത്. പ്രിയ ഭവാനി ശങ്കറാണ് ചിത്രത്തിലെ നായിക. സമുദ്രക്കനി, രാധിക ശരത്‍കുമാര്‍. രാമചന്ദ്ര രാജു, അമ്മു അഭിരാമി, ജയബാലൻ, ഇമ്മൻ അണ്ണാച്ചി, രാജേഷ് തുടങ്ങിയവര്‍ അരുണ്‍ വിജയ്‍യുടെ 'യാനൈ' എന്ന ചിത്രത്തില്‍ അഭിനയിക്കുന്നു.

Read More : നയൻതാര നായികയാകുന്ന 'ഒ 2', ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തുവിട്ടു