ചിരഞ്‍ജീവി നായകനായ ഭോലാ ശങ്കറിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു.

ചിരഞ്‍ജീവിക്ക് വൻ നിരാശ സമ്മാനിച്ച ചിത്രമാണ് ഭോലാ ശങ്കര്‍. അടുത്ത കാലത്തെങ്ങും ഒരു ചിരഞ്‍ജീവി ചിത്രം ഇത്രയും പരാജയപ്പെട്ടിട്ടില്ല. പക്ഷേ വൻ ഹൈപ്പ് ചിത്രത്തിനുണ്ടായിരുന്നു. എന്തായാലും ഭോലാ ശങ്കര്‍ ഇപ്പോള്‍ ഒടിടി റിലീസ് തീരുമാനിച്ചിരിക്കുകയാണ്.

ഒടിടിയില്‍ എപ്പോള്‍, എവിടെ?

ചിരഞ്‍ജീവിയുടെ ഭോലാ ശങ്കര്‍ സെപ്‍തംബര്‍ 15നാണ് ഒടിടി റിലീസ് ചെയ്യുക. നെറ്റ്‍ഫ്ലിക്സിലാണ് ഭോലാ ശങ്കര്‍ കാണാനാകുക. ഔദ്യോഗികമായി നെറ്റ്ഫ്ലിക്സ് ചിരഞ്‍ജീവി ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ഭാഷകളില്‍ ഭോലാ ശങ്കര്‍ സ്വീകരിക്കപ്പെടുമോയെന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകര്‍.

ഭോലാ ശങ്കറിന്റെ ലൈഫ്‍ ടൈം കളക്ഷൻ എത്ര?

റിലീസിനുമുന്നേ പ്രേക്ഷക പിന്തുണയുണ്ടായെങ്കിലും 47.50 കോടിയാണ് 'ഭോലാ ശങ്കറി'ന് നേടാനായത് . 'ഭോലാ ശങ്കറി'ന്റെ ഗ്രോസാണ് 47.50 കോടി എന്നാണ് ടോളിവുഡ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്‍തത്. പരാജയം നേരിട്ടതിനാല്‍ സിനിമയുടെ പ്രതിഫലം താരം കുറച്ചു എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായില്ല.

അജിത്തിന് പകരം ചിരഞ്‍ജീവി

മെഹര്‍ രമേഷാണ് ചിത്രത്തിന്റെ സംവിധാനം. അജിത്ത് നായകനായ ഹിറ്റ് തമിഴ് ചിത്രം 'വേതാള'ത്തിന്റെ തെലുങ്ക് റീമേക്കാണ് ചിരഞ്‍ജീവി നായകനായ 'ഭോലാ ശങ്കര്‍'. വേതാളം' എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ട് 'ഭോലാ ശങ്കറി'ല്‍ ചിരഞ്‍ജീവി എത്തിയപ്പോള്‍ പരാജയം നേരിട്ടത് എന്തുകൊണ്ടാകും എന്നാണ് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ അന്വേഷിക്കുന്നത്. ചിരഞ്‍ജീവി നായകനായെത്തിയ ചിത്രത്തിന്റെ കലാസംവിധായകൻ എ എസ് പ്രകാശ് ആണ്. ചിരഞ്‍ജീവി നായകനായി വേഷമിട്ട പുതിയ ചിത്രം രമബ്രഹ്‍മം സുങ്കരയാണ് നിര്‍മിച്ചത്. ഡൂഡ്‍ലി ആണ് ചിരഞ്‍ജീവി നായകനായ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തിയപ്പോള്‍ നായികയായി എത്തിയത് തമന്നയാണ്.

Read More: കുതിച്ച് ജവാൻ, തളര്‍ന്ന് ഖുഷി, ഒടിടി റിലീസില്‍ തീരുമാനമായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക