Asianet News MalayalamAsianet News Malayalam

'വിശ്വാസ'വും തെലുങ്കിലേക്ക്, അജിത്തിന്റെ രണ്ട് ചിത്രങ്ങളുടെയും റീമേക്കില്‍ നായകൻ ചിരഞ്‌‍ജീവി

അജിത്തിന്റെ 'വിശ്വാസ'ത്തിനും തെലുങ്ക് റീമേക്ക്.

Chiranjeevi to star in the Telugu remake of Viswasam
Author
First Published Jan 20, 2023, 11:34 PM IST

'ഭോലാ ശങ്കര്‍' എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് ചിരഞ്‍ജീവി. അജിത്ത് നായകനായ തമിഴ് ഹിറ്റ് ചിത്രം 'വേതാളം' തെലുങ്കിലേക്ക് എത്തുമ്പോള്‍ മെഹര്‍ രമേഷാണ് സംവിധാനം. 'ഷാഡോ' എന്ന ചിത്രത്തിന് ശേഷം മെഹര്‍ രമേഷിന്റെ സംവിധാനത്തിലുള്ളതാണ് 'ഭോലാ ശങ്കര്‍'. അജിത്തിന്റെ മറ്റൊരു വൻ ഹിറ്റ് ചിത്രമായ 'വിശ്വാസ'വും ചിരഞ്‍ജീവി തെലുങ്കിലേക്ക് റീമേക്ക് ചെയ്‍തേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

സിരുത്തൈ ശിവയുടെ തന്നെ സംവിധാനത്തിലുള്ള ചിത്രമാണ് 'വിശ്വാസ'വും.  വി വി വിനായക് ആയിരിക്കും ചിത്രത്തിന്റെ റീമേക്ക് സംവിധാനം ചെയ്യുക. 'ഭോലാ ശങ്കര്‍' എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്  ഡൂഡ്‍ലി ആണ്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തുമ്പോള്‍ നായികയാകുന്നത് തമന്നയാണ്.

രമബ്രഹ്‍മം സുങ്കരയാണ് ചിത്രം നിര്‍മിക്കുന്നത്. 'ഭോലാ ശങ്കറെ'ന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് മാര്‍ത്താണ്ഡ് കെ വെങ്കടേഷ് ആണ്. 'വേതാളം' എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് 'ഭോലാ ശങ്കറി'ല്‍ ചിരഞ്‍ജീവി എത്തുക. ചിരഞ്‍ജീവി നായകനാകുന്ന ചിത്രത്തിന്റെ കലാസംവിധായകൻ എ എസ് പ്രകാശ് ആണ്. അജിത്ത് നായകനായ ചിത്രം 'ബില്ല' തെലുങ്കിലേക്ക് റീമേക്ക് ചെയ്‍ത സംവിധായകനാണ് മെഹര്‍ രമേഷ്. പ്രഭാസ് ആയിരുന്നു ചിത്രത്തില്‍ നായകൻ. മറ്റൊരു അജിത് ചിത്രം കൂടി മെഹര്‍ രമേഷ് തെലുങ്കിലേക്ക് എത്തിക്കുമ്പോള്‍ വൻ വിജയത്തില്‍ കുറഞ്ഞൊന്നും ആരും പ്രതീക്ഷിക്കുന്നില്ല.

ചിരഞ്‍ജീവി നായകനായി 'വാള്‍ട്ടര്‍ വീരയ്യ'യെന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. കെ എസ് രവീന്ദ്ര (ബോബി കൊല്ലി) ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി കൊല്ലി തന്നെ ചിത്രത്തിന്റെ കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

Read More: പാട്ടുപാടി പ്രേക്ഷകരെ കയ്യിലെടുത്ത് അനുശ്രീ, താരത്തെ അഭിനന്ദിച്ച് ആരാധകരും- വീഡിയോ

Follow Us:
Download App:
  • android
  • ios