സെയ് റാ നരസിംഹ റെഡ്ഡി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ചിരഞ്ജീവി നായകനാകുന്നത് കൊരടാല ശിവയുടെ സംവിധാനത്തിലാണ്. ചിത്രീകരണം തുടരുന്ന സിനിമയിലെ ചിരഞ്ജീവിയുടെ ലുക്ക് പുറത്തായതാണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്ന വാര്‍ത്ത.

സിനിമയില്‍ ചിരഞ്ജീവിയുടെ കഥാപാത്രം എന്തായിരിക്കും എന്നതാണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. സിനിമയില്‍ നക്സലൈറ്റ് ആയിട്ടാകും ചിരഞ്ജീവി അഭിനയിക്കുകയെന്നാണ് വാര്‍ത്ത. തൃഷയാണ് സിനിമയിലെ നായികയായി എത്തുക. തിരുവാണ് ഛായാഗ്രാഹകൻ. ശ്രീകര്‍ പ്രസാദ് ചിത്രസംയോജനം നിര്‍വഹിക്കും.