ചിരഞ്ജീവി നായകനാകുന്ന സെയ് റാ നരസിംഹ റെഡ്ഡിക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ സെറ്റില്‍ കഴിഞ്ഞ ദിവസം തീപിടിച്ചത് വലിയ നാശനഷ്‍ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്തായാലും ചിത്രം വലിയ മികവോടെ എത്തിക്കാൻ തന്നെയാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം. ചിത്രത്തിന്റെ യുദ്ധ രംഗത്തിന് മാത്രമായി ചിലവഴിക്കുന്നത് 50 കോടി രൂപയാണ്. 

സ്വാതന്ത്ര്യ സമര സേനാനിയായ നരസിംഹ റെഡ്ഡിയായിട്ടാണ് ചിത്രത്തില്‍ ചിരഞ്ജീവി അഭിനയിക്കുന്നത്. ചരിത്രസിനിമയായ സെയ് നരസിംഹ റെഡ്ഡിയില്‍ ആക്ഷൻ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. റാം- ലക്ഷ്‍മണ്‍, ഗ്രേഗ് പവല്‍ തുടങ്ങിയവരാണ് ആക്ഷൻ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്യുന്നത്. സെയ് റാ നരസിംഹ റെഡ്ഡിയില്‍ ചിരഞ്ജീവിയുടെ ഗുരുവായി അഭിനയിക്കുന്നത് അമിതാഭ് ബച്ചനാണ്. നയൻതാരയാണ് നായിക. ശ്രീവെന്നെല സീതാരാമ ശാസ്‍ത്രിയുടെ വരികള്‍ക്ക് അമിത് ത്രിവേദിയാണ് സംഗീതം പകരുന്നത്.