സെയ് റാ നരസിംഹ റെഡ്ഡിയാണ് ചിരഞ്ജീവി നായകനായി ഏറ്റവും പ്രദര്‍ശനത്തിന് എത്തിയ ചിത്രം. ചിത്രം വൻ ഹിറ്റായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറുമൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.  സ്വാതന്ത്ര്യ സമര സേനാനിയായ നരസിംഹ റെഡ്ഡിയായിട്ടായിരുന്നു ചിരഞ്ജീവി ചിത്രത്തില്‍ അഭിനയിച്ചത്. ഇപ്പോഴിതാ ചിരഞ്ജീവിയുടെ പുതിയ സിനിമയെ കുറിച്ചുള്ളതാണ് വാര്‍ത്ത. ചിരഞ്ജീവിയെ നായകനാക്കി കൊരടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു.

ചിരഞ്ജീവി നായകനാകുന്ന നൂറ്റിയമ്പത്തിരണ്ടാമത് ചിത്രമാണ് തുടങ്ങിയിരിക്കുന്നത്. തിരുനാവുക്കരശ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശ്രീകര്‍ പ്രസാദ് ആണ് എഡിറ്റര്‍. സുരേഷ് ശെല്‍വരാജൻ ആണ് പ്രൊജക്റ്റ് ഡിസൈനര്‍. ചിരഞ്ജീവിയുടെ അമ്മ അഞ്ജനയും ഭാര്യ സുരേഖയും ഉള്‍പ്പടെയുള്ളവര്‍ പൂജ ചടങ്ങില്‍ പങ്കെടുത്തു. സുരേഖയാണ് ആദ്യ ക്ലാപ് അടിച്ചത്.