Asianet News MalayalamAsianet News Malayalam

കെട്ടിടത്തില്‍ നിന്ന് ചാടുന്നത് പാറ്റിൻസണോ, ക്രിസ്റ്റഫര്‍ നോളന്റെ ടെനെറ്റിന്റെ ലൊക്കേഷൻ വീഡിയോ പുറത്ത്

മുംബൈയില്‍ ചിത്രീകരിക്കുന്ന ടെനെറ്റിന്റെ ലൊക്കേഷൻ വീഡിയോ പുറത്ത്.

Christopher Nolan shoots action scene, onlookers ask is that Robert Pattinson falling off building
Author
Mumbai, First Published Sep 19, 2019, 1:27 PM IST

ക്രിസ്റ്റഫര്‍ നോളൻ സംവിധാനം ചെയ്യുന്ന ടെനെറ്റിന്റെ ഷൂട്ടിംഗ് മുംബൈയില്‍ നടക്കുകായണ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് ചിത്രങ്ങള്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തുവിടുകയും ചെയ്‍തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു വീഡിയോയും പുറത്തുവന്നിരിക്കുന്നു.

വലിയൊരു കെട്ടിടത്തില്‍ നിന്ന് ഒരാള്‍ ചാടുന്നതാണ് വീഡിയോയില്‍ കാണുന്നത്. ചിത്രത്തില്‍ ഒരു കഥാപാത്രമായി എത്തുന്ന റോബര്‍ട് പാറ്റിൻസണ്‍ ആണ് അതെന്നാണ് പറയുന്നത്. പാറ്റിൻസണിന്റെ ഡ്യൂപ്പാണോ എന്ന് വ്യക്തമല്ലാ. എന്തായാലും വീഡിയോ തരംഗമാകുകയാണ്.  

ഗേറ്റ്‍വേ ഓഫ് ഇന്ത്യയുടെ സമീപത്താണ് ടെനെറ്റ് പ്രധാനമായും ഷൂട്ട് ചെയ്യുന്നത്. പത്ത് ദിവസത്തെ ഷൂട്ടിംഗ് ആണ് മുംബൈയിലുണ്ടാകുക.

സിനിമ പറയുന്നത് രാജ്യാന്തര ചാരവൃത്തിയുടെ കഥയാണ്. ഹിന്ദി നടി ഡിംപിള്‍ കപാഡിയയും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നുണ്ട്. ഡിംപിള്‍ കപാഡിയയുടെ ചിത്രത്തിലെ ലുക്ക്  അടുത്തിടെ ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു. ഡിംപിള്‍ കപാഡിയയ്‍ക്ക് ഓഡിഷനില്‍ നല്‍കിയ തിരക്കഥയിലെ രംഗങ്ങള്‍ പോലും സിനിമയില്‍ ഉണ്ടാകാൻ സാധ്യതയില്ലെന്ന് നടിയുടെ മാനേജര്‍ പറയുന്നു. ഒന്നരമാസം പരിശീലനം നേടിയാണ് ഡിംപിള്‍ കപാഡിയ ഓഡിഷനില്‍ പങ്കെടുത്തതെന്നും മാനേജര്‍ പറയുന്നു.

ഏഴ് രാജ്യങ്ങളിലാണ് ചിത്രം ചിത്രീകരിക്കുക. ആക്ഷൻ എപ്പിക്ക് ആയിരിക്കും സിനിമ.  

ഇന്റര്‍സ്റ്റെല്ലാര്‍, ഡണ്‍കിര്‍ക് എന്ന സിനിമകളുടെ ക്യാമറാമാൻ ഹൊയ്‍തി വാൻ ഹൊയ്‍തെമയാണ് ടെനെറ്റിന്റെയും ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

Follow Us:
Download App:
  • android
  • ios