ഒരു ആക്ഷൻ എപ്പിക്ക് ആയിരിക്കും സിനിമ.

ഹോളിവുഡില്‍ മാത്രമല്ല ഇന്ത്യയിലും കേരളത്തിലുമൊക്കെ ആരാധകരുളള സംവിധായകനാണ് ക്രിസ്റ്റഫര്‍ നോളൻ. നോളൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമ ടെനെറ്റ് ആണ്. ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. സിനിമ ഇന്ത്യയിലാണ് ഇപ്പോള്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. മുംബൈയിലെ ചിത്രീകരണത്തിനിടെയുള്ള ഫോട്ടോകളും നോളന്റെ ഇന്ത്യൻ ആരാധകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred
View post on Instagram

നിരവധി ചിത്രങ്ങളാണ് ക്രിസ്റ്റഫര്‍ നോളന്റെ ടെനെറ്റിന്റെ സെറ്റില്‍ നിന്ന് പ്രചരിക്കുന്നത്. മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ പരിസരങ്ങളിലാണ് പ്രധാന ചിത്രീകരണം. പാറ്റിൻസണും ലൊക്കേഷനിലുണ്ട്. ഹിന്ദി നടി ഡിംപിള്‍ കപാഡിയയും ലൊക്കേഷനിലുള്ള ചിത്രങ്ങള്‍ ആരാധകര്‍ക്ക് ആവേശമാകുന്നു.

പത്ത് ദിവസത്തെ ഷൂട്ടിംഗ് ആണ് മുംബൈയിലുണ്ടാകുക. ഡിംപിള്‍ കപാഡിയയുടെ ചിത്രത്തിലെ ലുക്ക് ഇതിനു മുമ്പ് തന്നെ ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു. ഡിംപിള്‍ കപാഡിയയ്‍ക്ക് ഓഡിഷനില്‍ നല്‍കിയ തിരക്കഥയിലെ രംഗങ്ങള്‍ പോലും സിനിമയില്‍ ഉണ്ടാകാൻ സാധ്യതയില്ലെന്ന് നടിയുടെ മാനേജര്‍ പറയുന്നു. ഒന്നരമാസം പരിശീലനം നേടിയാണ് ഡിംപിള്‍ കപാഡിയ ഓഡിഷനില്‍ പങ്കെടുത്തതെന്നും മാനേജര്‍ പറയുന്നു.

സിനിമ പറയുന്നത് രാജ്യാന്തര ചാരവൃത്തിയുടെ കഥയാണ്. ഏഴ് രാജ്യങ്ങളിലാണ് ചിത്രം ചിത്രീകരിക്കുക. ആക്ഷൻ എപ്പിക്ക് ആയിരിക്കും സിനിമ.

ഇന്റര്‍സ്റ്റെല്ലാര്‍, ഡണ്‍കിര്‍ക് എന്ന സിനിമകളുടെ ക്യാമറാമാൻ ഹൊയ്‍തി വാൻ ഹൊയ്‍തെമയാണ് ടെനെറ്റിന്റെയും ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.