Asianet News MalayalamAsianet News Malayalam

മലയാളത്തില്‍ നിന്ന് മറ്റൊരു ത്രില്ലര്‍ കൂടി; 'ചുരുള്‍' ഇന്ന് മുതല്‍

കെഎസ്എഫ്‍‍ഡിസി നിര്‍മ്മിച്ച ചിത്രം

churul malayalam movie from today
Author
First Published Aug 30, 2024, 9:12 AM IST | Last Updated Aug 30, 2024, 9:12 AM IST

നവാഗതനായ അരുൺ ജെ മോഹൻ സംവിധാനം ചെയ്യുന്ന ചുരുള്‍ ഇന്ന് തിയറ്ററുകളില്‍. കേരള സംസ്ഥാന ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ (കെഎസ്എഫ്‍‍ഡിസി) എസ് സി- എസ് ടി വിഭാഗത്തിലെ സംവിധായകരുടെ സിനിമാ പദ്ധതി പ്രകാരം നിർമ്മിച്ച ആദ്യ ചിത്രമാണ് ഇത്. ത്രില്ലർ സ്വഭാവത്തിലുള്ള ക്രൈം ഡ്രാമയില്‍ പ്രമോദ് വെളിയനാട്, രാഹുൽ രാജഗോപാൽ, രാജേഷ് ശർമ്മ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. 

ഗോപൻ മങ്ങാട്ട്, കലാഭവൻ ജിന്റോ, ഡാവിഞ്ചി, സോനാ അബ്രഹാം, ബാലു ശ്രീധർ, അഖില നാഥ്, സതീഷ് കെ കുന്നത്ത്, അസിം ഇബ്രാഹിം, സിറിൽ, അജേഷ് സി കെ, എബി ജോൺ, അനിൽ പെരുമ്പളം, സിജുരാജ്, സായി ദാസ്, സേതുനാഥ്, നീതു ഷിബു മുപ്പത്തടം എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

പ്രവീൺ ചക്രപാണി ഛായഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഡേവിസ് മാനുവൽ ആണ്. ആഷിക് മിറാഷിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് മധു പോൾ. സഹരചന അനന്തു സുരേഷ്, ആഷിക് മിറാഷ്, ലൈൻ പ്രൊഡ്യൂസർ അരോമ മോഹൻ, മേക്കപ്പ്  രതീഷ് വിജയൻ, വസ്ത്രാലങ്കാരം ഷിബു പരമേശ്വരൻ, കലാസംവിധാനം നിതീഷ് ചന്ദ്രൻ ആചാര്യ, സ്റ്റണ്ട് മാഫിയ ശശി, ഡി ഐ കളറിസ്റ്റ് ബി യുഗേന്ദ്ര, സൗണ്ട് ഡിസൈൻ രാധാകൃഷ്ണൻ എസ്, സതീഷ് ബാബു, ഷൈൻ ബി ജോൺ, സൗണ്ട് മിക്സിം​ഗ് അനൂപ് തിലക്, പ്രൊഡക്ഷൻ കൺട്രോളർ സുരേഷ് മിത്രാകരി, അസോസിയേറ്റ് ഡയറക്ടർ സജീവ് ജി, അസിസ്റ്റന്റ് ഡയറക്ടേഴ്സ് പ്രശോഭ് ദിവാകരൻ, സൂര്യ ശങ്കർ, വിഷ്വൽ എഫക്റ്റ്സ് മഡ് ഹൗസ്, സ്റ്റിൽസ് സലീഷ് പെരിങ്ങോട്ടുകര, പരസ്യകല കിഷോർ ബാബു, പിആർഒ റോജിൻ കെ റോയ്, മാർക്കറ്റിംഗ് ടാഗ് 360.

ALSO READ : സന്തോഷ് നാരായണന്‍റെ സംഗീതം; 'അന്ധകനി'ലെ വീഡിയോ ഗാനം എത്തി

Latest Videos
Follow Us:
Download App:
  • android
  • ios