ശ്രീറാം രാഘവന്‍റെ സംവിധാനത്തില്‍ 2018 ല്‍ പുറത്തെത്തിയ അന്ധാധുനിന്‍റെ റീമേക്ക്

പ്രശാന്തിനെ നായകനാക്കി ത്യാഗരാജന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം അന്ധകനിലെ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. യോസിച്ചി യോസിച്ചി എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിവേക് ആണ്. സന്തോഷ് നാരായണന്‍റേതാണ് സംഗീതം. ഹരിചരണും സന്തോഷ് നാരായണനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 9 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. ശ്രീറാം രാഘവന്‍റെ സംവിധാനത്തില്‍ 2018 ല്‍ പുറത്തെത്തിയ അന്ധാധുനിന്‍റെ റീമേക്ക് ആണ് അന്ധകന്‍. 

പ്രശാന്തിനൊപ്പം സിമ്രാന്‍, പ്രിയ ആനന്ദ്, കാര്‍ത്തിക് മുത്തുരാമന്‍, സമുദ്രക്കനി, യോഗി ബാബു, ഉര്‍വ്വശി, കെ എസ് രവികുമാര്‍, വനിത വിജയകുമാര്‍, ലീല സാംസണ്‍, പൂവൈയാര്‍, മനോബാല, ബസന്ദ് രവി, മോഹന്‍ വൈദ്യ, ലക്ഷ്മി പ്രദീപ്, രേഖ സുരേഷ്, സെമ്മലര്‍, കവിത തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശാന്തി ത്യാഗരാജന്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഛായാഗ്രഹണം രവി യാദവ്, എഡിറ്റിംഗ് സതീഷ് സൂര്യ, സംഭാഷണം പാട്ടുകോട്ടൈ പ്രഭാകര്‍, സ്റ്റണ്ട് രാം കുമാര്‍, കലാസംവിധാനം സെന്തില്‍ രാഘവന്‍, സ്റ്റില്‍സ് കണ്ണന്‍, പി ആര്‍ ഒ നിഖില്‍ മുരുകന്‍, നൃത്ത സംവിധാനം കല മാസ്റ്റര്‍, ഓഡിയോഗ്രഫി ലക്ഷ്മിനാരായണന്‍ എ എസ്, പ്രൊഡക്ഷന്‍ മാനേജേഴ്സ് ആനന്ദ് കെ, ശക്തിവേല്‍.

മലയാളത്തില്‍ പൃഥ്വിരാജിനെ നായകനാക്കി രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്ത ഭ്രമവും (2021) അന്ധാധുനിന്‍റെ റീമേക്ക് ആയിരുന്നു. 2021 ല്‍ തന്നെ തെലുങ്കിലും ഇതേ ചിത്രം റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. മാസ്ട്രോ എന്ന് പേരിട്ട ചിത്രത്തില്‍ നിഥിന്‍ ആയിരുന്നു നായകന്‍. 

ALSO READ : മലയാളികളുടെ ഓസ്ട്രേലിയന്‍ ജീവിതവുമായി 'മനോരാജ്യം'; ട്രെയ്‍ലര്‍ എത്തി

Andhagan - Yosichi Yosichi Video Song | Prashanth, Priya Anand | THIAGARAJAN | Santhosh Narayanan