രണ്ട് വയസിന് മുന്‍പ് മുഹമ്മദിന് സോള്‍ജെന്‍സ്മാ എന്ന മരുന്ന് ഒരു ഡോസ് നല്‍കിയാല്‍ രോഗം ഭേദമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. 

പൂര്‍വ രോഗം ബാധിച്ച് ചികിത്സയിലായ അഫ്രക്കും സഹോദരന്‍ മുഹമ്മദിനും സഹായവുമായി ഇതിനോടകം നിരവധി പേരാണ് രം​ഗത്തെത്തിയത്. മുഹമ്മദിന്റെ ചികിത്സക്ക് 18 കോടി രൂപയാണ് വേണ്ടത്. ഏഷ്യാനെറ്റ് ന്യൂസില്‍ വാര്‍ത്ത വന്നതോടെ ഇവര്‍ക്ക് വിവിധ കോണുകളില്‍ നിന്ന് ഇവര്‍ക്ക് സാഹങ്ങളുടെ പ്രവാഹമായിരുന്നു. മുഹമ്മദിനെ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി സിനിമാ താരങ്ങളും രം​ഗത്തെത്തി. സണ്ണി വെയിൻ, ദുൽഖർ,ഗിന്നസ് പക്രു,ആസിഫലി തുടങ്ങി നിരവധി താരങ്ങൾ മുഹമ്മദിന് വേണ്ടി സമൂഹമാധ്യമത്തിലൂടെ അഭ്യർത്ഥന നടത്തിയിരിക്കുകയാണ്. 

കണ്ണൂര്‍ മാട്ടൂലിലെ ഒന്നരവയസുകാരന് മുഹമ്മദിന് ജീവിതത്തിലേക്ക് തിരികെയെത്തണമെങ്കില്‍ ലോകത്ത് ഏറ്റവും വിലകൂടിയ മരുന്ന് കിട്ടിയാലേ സാധിക്കൂ. പേശികളെ ക്ഷയിപ്പിക്കുന്ന സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ രോഗം ബാധിച്ച മുഹമ്മദിനെ ചികിത്സിക്കാന്‍ സോള്‍ജെന്‍സ്മ എന്ന മരുന്നാണ് വേണ്ടത്. ഈ മരുന്ന് ഇന്ത്യയിലെത്തണമെങ്കില്‍ 18 കോടി രൂപ ചെലവ് വരും. ഇതുവരെ 14 കോടി രൂപ സഹായം ലഭിച്ചെന്ന് ഇവര്‍ അറിയിച്ചു. ഇനി നാല് കോടി രൂപയാണ് ആവശ്യം.

രണ്ട് വയസിന് മുന്‍പ് മുഹമ്മദിന് സോള്‍ജെന്‍സ്മാ എന്ന മരുന്ന് ഒരു ഡോസ് നല്‍കിയാല്‍ രോഗം ഭേദമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. പക്ഷെ വിദേശത്ത് നിന്ന് എത്തിക്കേണ്ട മരുന്നിന് വേണ്ടത് പതിനെട്ട് കോടിയാണ്. ഒന്നിച്ച് പതിനെട്ട് രൂപ പോലും കയ്യിലില്ലാത്ത അവസ്ഥയാണ് നിലവിലെന്ന് ഈ കുടുംബം വിശദമാക്കുന്നു. മകനെ ജീവിതത്തിലേക്ക് തിരിച്ച് പിടിക്കാൻ സുമനസുകളുടെ സഹായമാണ് കുടുംബം ആവശ്യപ്പെടുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona