2013ല്‍ അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടിഎന്‍ ഗോപകുമാറുമായി നടത്തിയ സംഭാഷണത്തിലാണ് മാമുക്കോയ ഇത് പറയുന്നത്. 

കോഴിക്കോട്: നാല് പതിറ്റാണ്ടോളം മലയാള വെള്ളിത്തിരയിലെ നിറ സാന്നിധ്യമായ മാമുക്കോയ വിടപഞ്ഞിരിക്കുകയാണ്. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്ക് 1.05 നായിരുന്നു അന്ത്യം. വണ്ടൂരിലെ പൊതുപരിപാടിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം. 

മലയാള സിനിമയില്‍ നിറ സാന്നിധ്യമായിരുന്ന മാമുക്കോയ സിനിമയ്ക്ക് പുറമേ പൊതുവേദികളിലും നിറ സാന്നിധ്യമായിരുന്നു. സിനിമ നല്‍കിയതില്‍ എല്ലാം തൃപ്തനാണോ എന്ന ചോദ്യത്തിന് നൂറു ശതമാനം എന്നാണ് മുന്‍പ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഓണ്‍ റെക്കോഡ് പരിപാടിയില്‍ മാമുക്കോയ പറഞ്ഞത്.

അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടിഎന്‍ ഗോപകുമാറുമായി 2013ല്‍ നടത്തിയ സംഭാഷണത്തിലാണ് മാമുക്കോയ ഇത് പറയുന്നത്. കലാകാരന്‍ എന്ന നിലയില്‍ മാമുക്കോയ സന്തോഷവനാണ്. സാമ്പത്തികമായി അടക്കം മാമുക്കോയ തൃപ്തനാണോ എന്നതാണ് ടിഎന്‍ജി ചോദിക്കുന്നത്. അതില്‍ തൃപ്തനാണ് എന്ന് മാമുക്കോയ മറുപടി പറയുന്നത്. കല്ലായിയിലെ തടിപണിക്കാരന്‍ ഈ നിലയില്‍ എല്ലാ വിഷമതകളും അനുഭവിച്ച് ഇന്നത്തെ അവസ്ഥയില്‍ എത്തിയത് സിനിമയില്‍ നിന്നും ലഭിച്ച സാമ്പത്തിക നേട്ടത്തില്‍ നിന്നാണല്ലോയെന്ന് മാമുക്കോയ മറുപടി നല്‍കുന്നു.

സിനിമ എന്ന കല മാമുക്കോയയോട് നീതി പുലര്‍ത്തിയോ എന്ന ചോദ്യത്തിന് നൂറു ശതമാനം നീതി പുലര്‍ത്തിയെന്നാണ് മാമുക്കോയ മറുപടി പറഞ്ഞത്. മലയാളി സമൂഹം എന്നെ സ്നേഹിക്കുന്നത് ഞാന്‍ സമൂഹത്തെ സ്നേഹിക്കുന്നതുകൊണ്ടാണെന്ന് മാമുക്കോയ പറയുന്നു. 

YouTube video player

'ക്യാമറയ്ക്ക് പുറകിലെ ഗൗരവക്കാരൻ, മലയാളത്തിന്റെ വലിയ നഷ്ടം'; അഭിനയ മുഹൂർത്തങ്ങൾ എണ്ണിപ്പറഞ്ഞ് ജയറാം

'ബാലകൃഷ്ണാ എന്ന വിളിയാണ് കേൾക്കുന്നത്, സഹിക്കാൻ പറ്റുന്നില്ല'; വിങ്ങുന്ന ഓർമ്മകളുമായി സായികുമാർ