ഇതിൽ റിച്ചാർഡ് മാഡനും പ്രിയങ്ക ചോപ്ര ജോനാസും സ്റ്റാൻലി ടുച്ചിയും ലെസ്ലി മാൻവില്ലെയും അഭിനയിക്കുന്നു. ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിലെ പ്രദേശങ്ങളിൽ സിറ്റഡൽ ലഭ്യമാകും. 

ഹോളിവുഡ്: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ-സ്പൈ ത്രില്ലർ സിറ്റഡലിന്‍റെ പ്രീമിയർ തീയതി വെളിപ്പെടുത്തി പ്രൈം വീഡിയോ. സീരീസ് പ്രൈം വീഡിയോയിൽ ഏപ്രിൽ 28-ന് വെള്ളിയാഴ്ച രണ്ട് എപ്പിസോഡുകളുമായി പ്രീമിയർ ചെയ്യും. തുടർന്ന് മെയ് 27വരെ എല്ലാ വെള്ളിയാഴ്ച്ചകളിലും ആഴ്ചതോറും ഒരു പുതിയ എപ്പിസോഡ് പുറത്തിറങ്ങും. റുസ്സോ ബ്രദേഴ്‌സിന്‍റെ എജിബിഒയും ഡേവിഡ് വെയ്‌ലും ചേർന്നാണ് ഈ സീരിസ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിൽ റിച്ചാർഡ് മാഡനും പ്രിയങ്ക ചോപ്ര ജോനാസും സ്റ്റാൻലി ടുച്ചിയും ലെസ്ലി മാൻവില്ലെയും അഭിനയിക്കുന്നു. ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിലെ പ്രദേശങ്ങളിൽ സിറ്റഡൽ ലഭ്യമാകും.

ജനങ്ങളുടെയും സുരക്ഷയും സുരക്ഷയും ഉയർത്തിപ്പിടിക്കാൻ ചുമതലപ്പെടുത്തിയ സ്വതന്ത്ര ആഗോള ചാര ഏജൻസിയായിരുന്നു സിറ്റഡല്‍. എന്നാല്‍ എട്ട് കൊല്ലം മുന്‍പ് ശക്തമായ സിൻഡിക്കേറ്റായ മാന്‍റികോര്‍ ഇതിനെ നശിപ്പിച്ചു. സിറ്റഡലിന്‍റെ പതനത്തോടെ, ഇതിലെ ഏജന്‍റുമാരായ മേസൺ കെയ്‌നും (റിച്ചാർഡ് മാഡൻ) നാദിയ സിനും (പ്രിയങ്ക ചോപ്ര ജോനാസ്) അവരുടെ ഓർമ്മകൾ നഷ്ടപ്പെട്ട് കഷ്ടിച്ച് ജീവനോടെ രക്ഷപ്പെടുകയാണ്. 

അന്നുമുതൽ അവർ ഒളിവിലാണ്. അവരുടെ ഭൂതകാലത്തെക്കുറിച്ച് അറിയാതെ പുതിയ ഐഡന്‍റിറ്റിയിലാണ് അവര്‍ ജീവിക്കുന്നത്. ഒരു രാത്രി തന്‍റെ മുൻ സിറ്റഡൽ സഹപ്രവർത്തകനായ ബെർണാഡ് ഓർലിക്ക് (സ്റ്റാൻലി ടുച്ചി) മേസന്‍ കണ്ടുമുട്ടുന്നു. മാന്‍റികോറിനെ ഒരു പുതിയ ലോകം സൃഷ്ടിക്കുന്നതിൽ നിന്ന് തടയാൻ മേസന്‍റെ സഹായം അത്യന്തം ആവശ്യമാണ്. മേസൺ തന്‍റെ മുൻ പങ്കാളിയായ നാദിയയെ അന്വേഷിക്കുന്നു. ഇവര്‍ കൂടിചേര്‍ന്ന് പിന്നീട് മാന്‍റികോറിനെതിരെ പോരാടുന്നു ഇതാണ് സീരിസ് ഇതിവൃത്തം.

 റിച്ചാർഡ് മാഡൻ മേസൺ കെയ്നായും, പ്രിയങ്ക ചോപ്ര ജോനാസ് നാദിയ സെൻ ആയും, സ്റ്റാൻലി ടുച്ചി ബെർണാഡ് ഓർലിക്ക് ആയും, ലെസ്ലി മാൻവില്ലെ ഡാലിയ ആർച്ചറായും, ഓസി ഇഖിലെ കാർട്ടർ സ്പെൻസായും, ആഷ്‌ലീ കമ്മിംഗ്സ് എബി കോൺറോയായും, റോളണ്ട് മുള്ളർ ആൻഡേഴ്‌സ് സിൽയും ഡേവിക് സിൽയും ആയും, കയോലിൻ സ്പ്രിംഗാൽ ഹെൻഡ്രിക്സ് കോൺറോയായും, ഇതിൽ അഭിനയിക്കുന്നു. ഇവരെ കൂടാതെ വലിയ ഒരു താരനിര തന്നെ ഇതിൽ ഉണ്ട്.

റിച്ചാർഡ് മാഡൻ, പ്രിയങ്ക ചോപ്ര ജോനാസ് എന്നിവരും സ്റ്റാൻലി ടുച്ചിയും ലെസ്ലി മാൻവില്ലും അഭിനയിക്കുന്ന സിറ്റഡൽ ഒരു ആഗോള ഫ്രാഞ്ചൈസിയുടെ തുടക്കമാണ്. അതിന്‍റെ തുടർന്നുള്ള പരമ്പരകളും സിനിമകളും ലോകമെമ്പാടും നിര്‍മ്മിക്കും. ഓരോ സിറ്റഡൽ സീരീസും പ്രാദേശികമായി സൃഷ്ടിക്കുകയും നിർമ്മിക്കുകയും ചിത്രീകരിക്കുകയും ചെയ്യും. കൂടാതെ മികച്ച പ്രതിഭകളെ അവതരിപ്പിക്കുകയും ഒരു പ്രത്യേക ആഗോള ഫ്രാഞ്ചൈസിയായി ഇതിനെ വളര്‍ത്താനുമാണ് ശ്രമം. മട്ടിൽഡ ഡി ആഞ്ചലിസ്, വരുൺ ധവാൻ, സാമന്ത റൂത്ത് പ്രഭു എന്നിവർ അഭിനയിക്കുന്ന പരമ്പരകൾ യഥാക്രമം ഇറ്റലിയിലും ഇന്ത്യയിലും ഇതിനകം ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു.