മാനത്ത് കണ്ട മേഘത്തിനെ മോഹൻലാലാക്കി സൈനിക ഉദ്യോഗസ്ഥൻ.   മോഹൻലാലും ഫോട്ടോ കണ്ടു.  എന്തായാലും ഫോട്ടോ എടുത്തയാളെ മോഹൻലാല്‍ വിളിക്കുകയും ചെയ്‍തു.

ഹൈദരാബാദിലെ സൈനികനായ ഷാമില്‍ കണ്ടാശ്ശേരിയാണ് ഫോട്ടോ എടുത്തത്.  സൈനിക കേന്ദ്രത്തിലെ പൊതു കുളിസ്ഥലത്ത് കുളിക്കുമ്പോഴാണ് ഷമിലിന് അപ്പോള്‍ കണ്ട മേഘത്തിന് മോഹൻലാലിന്റെ ഛായയുണ്ടെന്ന് തോന്നിയത്. ഉടൻ ഫോട്ടോയും എടുത്തു.  അതില്‍ മീശയും കണ്ണും വരച്ചുചേര്‍ത്തതോടെ മോഹൻലാലിന്റെ ചെറിയ സാദൃശ്യവുമായി. സുഹൃത്തുക്കള്‍ക്ക് അയച്ച ഫോട്ടോ മോഹൻലാലും കണ്ടു.  മോഹൻലാലിനെ കാണാൻ ആഗ്രഹിച്ചിരുന്ന ഷാമിലിനെ താരം തന്നെ വിളിക്കുകയും ചെയ്‍തു.