കോള്‍ഡ് കേസ് എന്ന സിനിമയിലെ ഗാനം പുറത്തുവിട്ടു.

പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് കോള്‍ഡ് കേസ്. തനു ബാലകാണ് ചിത്രം സംവിധാനം ചെയ്‍തത്. സിനിമയുടെ ട്രെയിലര്‍ താരങ്ങള്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ സിനിമയിലെ ഗാനത്തിന്റെ വീഡിയോയും പുറത്തുവിട്ടിരിക്കുന്നു.

YouTube video player

ഈറൻ മുകില്‍ എന്ന ഗാനമാണ് പുറത്തുവിട്ടത്. ഹരിശങ്കര്‍ കെ എസ് ആണ് ഗായകൻ. ശ്രീനാഥ് വി നാഥ് ആണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. പ്രകാശ് അലെക്ല് ആണ് സംഗീത സംവിധായകൻ.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കഴിഞ്ഞ ഒക്ടോബര്‍ 31ന് ആണ് കോള്‍ഡ് കേസിന്റെ ചിത്രീകരണം ആരംഭിച്ചത്. യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള സാങ്കല്‍പിക കഥയാണ് ചിത്രത്തിന്റേത്. അധികം ആക്ഷൻ സീക്വൻസില്ലാത്ത ചിത്രമായിരിക്കും ഇതെന്നും സംവിധായകൻ പറഞ്ഞിരുന്നു. ഭൂരിഭാഗവും ഇൻഡോര്‍ സീനുകളാണ് ചിത്രത്തില്‍. 

അതിഥി ബാലനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.