Asianet News MalayalamAsianet News Malayalam

'സ്വജനപക്ഷപാതം കാണിച്ചു'; കമലിനെതിരെ ​മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ​ഗോപാലകൃഷ്ണന്റെ പരാതി

അക്കാദമിയിൽ പിൻവാതിൽ നിയമനത്തിന് കമൽ ശുപാർശ ചെയ്തു. വിശ്വാസ വഞ്ചനക്ക് കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

complaint against kamal by b gopalakrishnan in museum police station
Author
Thiruvananthapuram, First Published Jan 18, 2021, 4:40 PM IST

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിനെതിരെ പൊലീസിൽ പരാതി. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനാണ് മ്യൂസിയം പൊലീസിൽ പരാതി നൽകിയത്. സർക്കാർ ശമ്പളം പറ്റുന്ന കമൽ സ്വജനപക്ഷപാതം കാണിച്ചുവെന്നാണ് പരാതി.

അക്കാദമിയിൽ പിൻവാതിൽ നിയമനത്തിന് കമൽ ശുപാർശ ചെയ്തു. വിശ്വാസ വഞ്ചനക്ക് കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also: ഇടത് അനുഭാവികളെ സ്ഥിരപ്പെടുത്തണമെന്ന കമലിന്റെ ആവശ്യം സെക്രട്ടറി അറിയാതെ; വിവാദത്തിൽ വെട്ടിലായി കമലും സർക്കാരും...

അക്കാദമിയിലെ കരാറുകാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട്  കമൽ സാംസ്കാരിക മന്ത്രി എകെ ബാലന് അയച്ച കത്ത് പുറത്തായിരുന്നു. ഇത് വലിയ വിവാദം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇടത് അനുഭാവം ഉള്ളവരെ സ്ഥിരപ്പെടുത്തുന്നത് അക്കാദമിയുടെ ഇടത് സ്വഭാവം നിലനിർത്താൻ സഹായകരമാകുമെന്ന് മന്ത്രിയ്ക്കുള്ള കത്തിൽ കമൽ പറയുന്നതായാണ് ആരോപണം ഉയർന്നത്. 

Read Also: 'അത് വ്യക്തിപരം, ജാഗ്രതക്കുറവുണ്ടായി', കത്ത് വിവാദത്തിൽ വിശദീകരണവുമായി കമൽ...
 

Follow Us:
Download App:
  • android
  • ios