Asianet News MalayalamAsianet News Malayalam

അമ്മയിൽ ഭിന്നത രൂക്ഷം; ബാബു രാജും മാറണം, ആവശ്യവുമായി കൂടുതല്‍ വനിത അംഗങ്ങള്‍ രംഗത്ത്

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് സിനിമ രംഗത്തെ അതിക്രമങ്ങളിൽ പരാതിയുമായി കൂടുതൽ പേർ രംഗത്തെത്തിയതിന് പിന്നാലെ താര സംഘടനയായ അമ്മയിൽ ഭിന്നത രൂക്ഷം. 

Conflict in AMMA association erupted after more sexual allegations after hema committee report
Author
First Published Aug 27, 2024, 10:52 AM IST | Last Updated Aug 27, 2024, 11:12 AM IST

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടറിനെ തുടര്‍ന്ന് സിനിമാ രംഗത്തെ അതിക്രമങ്ങളില്‍ പരാതിയുമായി കൂടുതല്‍പ്പേര്‍ രംഗത്ത് എത്തിയതിന് പിന്നാലെ താര സംഘടനയായ അമ്മയില്‍ കടുത്ത ഭിന്നത. ആരോപണവിധേയനായ ജോയിന്റ് സെക്രട്ടറി ബാബു രാജ് മാറണം എന്ന് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടതായാണ് വിവരം. 

ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെട്ട അമ്മ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണം എന്ന ആവശ്യവും ശക്തമാണ്. അമ്മയിലെ വനിതാ അംഗങ്ങളാണ് ഈ ആവശ്യമുയര്‍ത്തുന്നത്. അതേസമയം അമ്മ എക്സിക്യൂട്ടിവ് ചേരുന്നതില്‍ കടുത്ത അനിശ്ചിതത്വം തുടരുകയാണ്.

കഴിഞ്ഞ ദിവസം അമ്മയ്ക്ക് തെറ്റുപറ്റിയെന്ന് പരസ്യമായി പറഞ്ഞ് നടന്‍ പൃഥ്വിരാജ് രംഗത്ത് എത്തിയിരുന്നു. 'അമ്മയുടെ നിലപാട് ദുര്‍ബലമാണ്. പവര്‍ ഗ്രൂപ്പ് ഉണ്ടെങ്കില്‍ അത് ഇല്ലാതാകണം, ഞാന്‍ അനുഭവിച്ചിട്ടില്ല എന്നത് കൊണ്ട് അങ്ങനെ ഒരു ഗ്രൂപ്പ് ഇല്ലെന്ന് പറയന്‍ കഴിയില്ല. ഒരു പദവിയില്‍ ഇരിക്കുന്നവര്‍ ആരോപണം നേരിടുമ്പോള്‍ പദവി ഒഴിയുക തന്നെ വേണം.'അമ്മ ശക്തമായ നിലപാട് എടുക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു. 

'എല്ലാവരും ഒത്തു ചേര്‍ന്നുള്ള സംഘടന സംവിധാനം ആണ് വേണ്ടത്, അതുടനെ വരും എന്നു പ്രതീക്ഷിക്കുന്നു.' സിനിമയില്‍ ബഹിഷ്‌കരണവും വിലക്കും പാടില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

ഇന്ന് നടത്താനിരുന്ന 'അമ്മ'യുടെ എക്്‌സിക്യൂട്ടീവ് യോഗം മാറ്റിവച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. നടനും അമ്മ പ്രസിഡന്റുമായ മോഹന്‍ലാലിന് യോഗത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ അസൗകര്യമുള്ളതിനാലാണ് യോഗം മാറ്റിവച്ചത് എന്നാണ് ഔദ്യോഗിക വിവരം വന്നത്. മോഹന്‍ലാല്‍ നിലവില്‍ ചെന്നൈയിലാണെന്നാണ് വിവരം. മോഹന്‍ലാലിന് നേരിട്ട് തന്നെ യോഗത്തില്‍ പങ്കെടുക്കണമെന്ന് പറഞ്ഞതുകൊണ്ടാണ് യോഗം മാറ്റിവച്ചതെന്നും പുതിയ തീയതി ഉടന്‍ അറിയിക്കാമെന്നും അമ്മ ഭാരവാഹികള്‍ അറിയിച്ചിരുന്നു. 

 

'തെറ്റുകാരനെങ്കിൽ കോടതി വിധിക്കട്ടെ, നിയമനടപടി നേരിടാൻ തയ്യാർ'; ആരോപണത്തില്‍ പ്രതികരിച്ച് അലന്‍സിയര്‍

'മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കും, കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട്', മാധ്യമങ്ങൾക്കെതിരെ സുരേഷ് ​ഗോപി

Latest Videos
Follow Us:
Download App:
  • android
  • ios