ദിലീപിനെ നായകനാക്കി സുഗീത് സംവിധാനം ചെയ്ത 'മൈ സാന്റാ'യുടെ സാറ്റലൈറ്റ് പകര്‍പ്പവകാശം നല്‍കുന്നത് കോടതി തടഞ്ഞു. സഹനിര്‍മ്മാതാവ് ബിന്‍സി ഫിലിപ്പ് നല്‍കിയ ഹര്‍ജിയില്‍ എറണാകുളം സെഷന്‍സ് കോടതിയുടേതാണ് നടപടി. ചിത്രം നാളെയാണ് റിലീസ് ചെയ്യുന്നത്.

'കിനാവള്ളി' എന്ന ചിത്രത്തിന് ശേഷം സുഗീതിന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തില്‍ ദിലീപിനൊപ്പം സണ്ണി വെയ്ന്‍, അനുശ്രീ, കലാഭവന്‍ ഷാജോണ്‍, ഷൈന്‍ ടോം ചാക്കോ, സിദ്ദിഖ്, ഇന്ദ്രന്‍സ് തുടങ്ങിയവരും അഭിനയിക്കുന്നു. ജെമിന്‍ സിറിയക്കിന്റേതാണ് തിരക്കഥ. നിഷാദ് കോയ, അജീഷ് ഒ കെ, സജിത്ത് കൃഷ്ണ, സരിത സുഗീത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.