കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യം. കൊവിഡിന്റെ വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെയും അധികൃതരുടെയും നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരുടെ പ്രവര്‍ത്തികള്‍ ആണ് ആശങ്കയുണ്ടാക്കുന്നത്. അതേസമയം മനുഷ്യരും മൃഗങ്ങളുമെല്ലാം നേരിടുന്ന പ്രതിസന്ധിയുമുണ്ട്. മൃഗങ്ങളെ കാരണമില്ലാതെ ഉപേക്ഷിക്കുന്നതിന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടൻ ബാല.

കൊവിഡ് കാലത്ത് ആള്‍ക്കാരെ സഹായിക്കാൻ ബാല രംഗത്ത് എത്തിയിരുന്നു. വൃദ്ധസദനങ്ങളിലും മറ്റും ഭക്ഷണം എത്തിക്കാൻ ബാല മുൻകയ്യെടുത്തിരുന്നു. ആരാധകര്‍ അഭിനന്ദനവുമായി രംഗത്തും എത്തി. ഇപ്പോള്‍ ഓമന മൃഗങ്ങള്‍ക്ക് വേണ്ടിയുമാണ് ബാല സംസാരിക്കുന്നത്.  കൊവിഡിനെ പേടിച്ച് ഓമനമൃഗങ്ങളെ പുറത്താക്കുന്നത്. ഇത് ലോകമെമ്പാടും നടക്കുന്നു. ദയവ് ചെയ്‍ത് അങ്ങനെ ചെയ്യരുത്. കൊവിഡ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതാണ്. അങ്ങനെയല്ലെങ്കില്‍ പോലും ഇത്രയും കാലം നിങ്ങളെ സ്‍നേഹിച്ച ഓമനമൃഗങ്ങളെ വീടിനു പുറത്തേയ്‍ക്കും തെരുവിലേക്കും ഇടുമ്പോള്‍, അത് എങ്ങനെ പറയാനാണ്. അങ്ങനെ ചെയ്യരുത് എന്ന് ബാല പറയുന്നു.