കൊവിഡ് 19നെ പ്രതിരോധിക്കാൻ വേണ്ടി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സാമൂഹ്യ വ്യാപനം തടയുന്നതിന് വേണ്ടിയാണ് ഇത്. സര്‍ക്കാരിന്റെയും അധികൃതരുടെയും നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്ത ചിലരുടെ പ്രവര്‍ത്തികളാണ് ആശങ്കയുണ്ടാക്കുന്നത്. നമുക്ക് വേണ്ടി കഷ്‍ടപ്പെടുന്ന ഒരുപാട് പേര്‍ക്ക് വേണ്ടി നമുക്ക് വീട്ടില്‍ കഴിയാമെന്നാണ് ആസിഫ് അലി പറയുന്നത്. സാമൂഹ്യമാധ്യമത്തിലൂടെയാണ് ആസിഫ് ഇക്കാര്യം പറയുന്നത്.

രാജസ്ഥാനില്‍ നിന്ന് ചിത്രീകരണം കഴിഞ്ഞ ശേഷം തിരിച്ചെത്തിയ ഞാൻ ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. വീട്ടില്‍ പോകാന്‍ സാധിച്ചില്ല.  11 ദിവസമായി ഇവിടെ തുടരുകയാണ്.  എനിക്കറിയാം നിങ്ങള്‍ എല്ലാവരും വീടുകളില്‍ തന്നെയായിരിക്കും. നല്ലൊരു നാളെക്കായി നമുക്ക് വീട്ടിൽ തന്നെയിരിക്കാം. പൊലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍, എല്ലാവരും നമുക്ക് വേണ്ടിയാണ് കഷ്‍ടപെടുന്നത്. സമൂഹ വ്യാപനം ഇല്ലാതിരിക്കാന്‍ നമ്മള്‍ എല്ലാവരും വീട്ടില്‍ തന്നെ തുടരണം. മുഖ്യമന്ത്രി പറഞ്ഞ ഒരു കാര്യമുണ്ട്. കയ്യില്‍ നിന്ന് പോയാല്‍ പിടിച്ചാല്‍ കിട്ടാത്ത ഒന്നായി മാറും വൈറസ്. അതുകൊണ്ട് എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണം. നമ്മളെ സ്‍നേഹിക്കുന്നവർക്കുവേണ്ടി നമ്മള്‍ അത് ചെയ്യണമെന്നും ആസിഫ് അലി പറഞ്ഞു.