പ്രതിഫലമായി ഒരു വര്‍ഷം തനിക്ക് കിട്ടുന്ന രണ്ടര കോടി രൂപയാണ് ഏക്താ കപൂര്‍ തന്റെ കമ്പനിയിലെ ജോലിക്കാര്‍ക്ക് നല്‍കുക.

കൊവിഡ് 19നെ പ്രതിരോധിക്കാൻ രാജ്യത്ത് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക് ഡൌണിലായതിനാല്‍ ദുരിതത്തിലായ തന്റ കമ്പനിയിലെ പ്രവര്‍ത്തകര്‍ക്ക് സഹായവുമായി ഏക്ത കപൂര്‍ രംഗത്ത് എത്തി.

ലോക്ക് ഡൌണിനു മുന്നേ സിനിമ, ടെലിവിഷൻ ചിത്രീകരണങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. തന്റെ ഉടമസ്ഥതയിലുള്ള ടെലിവിഷൻ കമ്പനിയായ ബാലാജി ടെലിഫിലിംസിലെ ജോലിക്കാര്‍ക്ക് ആണ് ഏക്ത കപൂര്‍ സഹായം നല്‍കുന്നത്. തന്റെ ഒരു വർഷത്തെ സാലറി പണമായ രണ്ടര കോടി രൂപയാണ് ജോലിക്കാർക്ക് നൽകുക.